വനത്തിലേക്ക് തട്ടിക്കൊണ്ടുപോയി; 20കാരിയെ 14 ദിവസം പീഡിപ്പിച്ചു; പരാതി

rape-rajasthan
SHARE

20കാരിയെ കാട്ടിനുള്ളിലേക്ക് തട്ടിക്കൊണ്ടുപോയി 14 ദിവസം പീഡിപ്പിച്ച കേസിൽ 22 വയസുള്ള യുവാവിനെ തേടി പൊലീസ്. രാജസ്ഥാനിലെ ബറാൻ ജില്ലിയിലാണ് സംഭവം. യുവതി നൽകിയ പരാതിയിലാണ് യുവാവിനെ പൊലീസ് തേടുന്നത്.

നവംബർ ഒൻപതിന്  അമ്മാവന്റെ ഗ്രാമത്തിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാനായി പുറപ്പെട്ടതാണ് യുവതി. എന്നാൽ വഴയിൽ വച്ച് ബൈക്കിലെത്തിയ യുവാവ് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയെന്നും കോട്ട ജില്ലയിലെ വനത്തിലേക്ക് കൊണ്ടുപോയതെന്നും യുവതി പറയുന്നു. പിന്നീട് 14 ദിവസത്തോളം കാട്ടിൽ വച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. ഒടുവിൽ യുവതിയുടെ പിതാവ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നൽകാൻ എത്തിയത്. 

എന്നാൽ യുവതിയെ കാണാതായി 14 ദിവസം പിന്നിടുമ്പോഴും ഒരു പരാതിയുമായി യുവതിയുടെ അച്ഛൻ പൊലീസിന് സമീപിച്ചില്ല. ഇക്കാര്യം പൊലീസുകാർ തന്നെ വ്യക്തമാക്കുന്നതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.  യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...