മൊബൈൽ കടയിലെ കവർച്ച; ദൃശ്യങ്ങൾ തുമ്പായി; അഞ്ചംഗ സംഘം പിടിയില്‍

mobile-theft-arrest-1
SHARE

തിരുവനന്തപുരം കഠിനംകുളത്ത് മൊബൈൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ അഞ്ചംഗ സംഘം പിടിയില്‍. പൂന്തുറ സ്വദേശികളായ യുവാക്കള്‍ മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും മുപ്പതിനായിരം രൂപയും മോഷ്ടിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് കഠിനംകുളത്തിനടുത്ത് മരിയനാടുള്ള മൊബൈൽ ഷോപ്പില്‍ മോഷണം നടന്നത്. പൂന്തുറ സ്വദേശികളായ സുനിൽ സൈമൺ, റോഷൻ, സുരേഷ്,  അജിത്, പ്രശാന്ത് എന്നിവരായിരുന്നു മോഷണത്തിന് പിന്നില്‍. മോഷണത്തിന് ശേഷം തമിഴ്നാട്ടിലേക്കും കര്‍ണാടകത്തിലേക്കും കടന്ന പ്രതികളെ വിവിധയിടങ്ങളില്‍ നിന്നായാണ് പൊലീസ് പിടികൂടിയത്.

പ്രതികളില്‍ നിന്ന് പതിനാറ് മൊബൈലും മോഷ്ടിച്ച ശേഷം രക്ഷപെടാനുപയോഗിച്ച കാറും സ്കൂട്ടറും കണ്ടെടുത്തു. ഇവര്‍ രക്ഷപെടുന്ന വഴിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ നോക്കിയാണ് പ്രതികളെ തിരിച്ചറിഞ്ഞതും അന്വേഷണം വിപുലപ്പെടുത്തിയതും.  തെളിവ് നശിപ്പിക്കാനായി ഇവര്‍ മൊബൈൽ കടയിലെ സി.സി.ടി.വി ഹാര്‍ഡ് ഡിസ്കും കൊണ്ടുപോയിരുന്നു. ഇവയും കണ്ടെടുത്തിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...