പ്രണയം പ്രതികാരമാക്കുന്നവർക്കുള്ള ശിക്ഷ; നിധീഷിന്റെ ജീവപര്യന്തം മുന്നറിയിപ്പ്

neethu-killer
SHARE

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് തൃശൂരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി നീതുവിനെ കുത്തിയും തീവച്ചും കൊന്ന കേസില്‍ പ്രതി നിധീഷിന് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും. പ്രണയമോ, വിവാഹാഭ്യര്‍ഥനയോ നിഷേധിച്ചാല്‍ കൊലപ്പെടുത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ വിധിയെന്ന് നീതുവിന്‍റെ കുടുംബം പ്രതീകരിച്ചു. 

2019 ഏപ്രില്‍ നാലിനു പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. തൃശൂര്‍ ചിയ്യാരത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥിനി നീതുവിനെ വീടിന്‍റെ ശുചിമുറിയിലിട്ടാണ് കൊലപ്പെടുത്തിയത്. സുഹൃത്തായ വടക്കേക്കാട് സ്വദേശി നിധീഷായിരുന്നു കൊലയാളി. വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യമായിരുന്നു കൊലയ്ക്കു കാരണം. ഇരുപത്തിയേഴുകാരനായ പ്രതി നിധീഷ് കളമശേരിയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ കത്തിയും പെട്രോളും വാങ്ങി നേരെ, ചിയ്യാരത്ത് നീതുവിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.

അമ്മ നേരത്തെ മരിച്ചതിനാല്‍ നീതു താമസിച്ചിരുന്നതാകട്ടെ അമ്മാവന്റെ വീട്ടിലായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മുത്തശിയും അമ്മാവനും പ്രതിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ദൃക്സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമാണ് കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനെ സഹായിച്ചത്.കൊലയാളി നിധീഷിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സംഭവം നടന്ന ശേഷം പ്രതിയ്ക്കു ഇതുവരെ ജാമ്യം കിട്ടിയിരുന്നില്ല. 

MORE IN Kuttapathram
SHOW MORE
Loading...
Loading...