മോഷ്ടിച്ച ലോറി പിടികൂടാന്‍ സിനിമ സ്റ്റൈല്‍ ചെയ്സിങ്; 60 കിലോമീറ്റര്‍ പിന്തുടര്‍ന്ന പിടികൂടി

movie-style-chasing-to-catc
SHARE

തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ മോഷണം പോയ ലോറി പിടികൂടാന്‍ പൊലീസിന്റെ സിനിമ സ്റ്റൈല്‍ ചെയ്സിങ്. അറുപത് കിലോമീറ്റര്‍  ലോറിയെ കാറില്‍  പിന്തുടര്‍ന്ന ഇന്‍സ്പെക്ടറും എസ്.ഐയും മോഷ്ടാവിനെ പിടികൂടി.  ഓടികൊണ്ടിരുന്ന ലോറിക്കു കുറുകെ സാഹസികമായി കാര്‍ നിറുത്തിയായിരുന്നു പൊലീസിന്റെ ഓപ്പറേഷന്‍ തിരുച്ചിറപ്പള്ളി മണപ്പാറയെന്ന സ്ഥലത്തെ അരിമില്ലില്‍ അടുത്തിടെ വാങ്ങിയ പുത്തന്‍ ലോറിയുമായാണു കള്ളന്‍ കടന്നുകളഞ്ഞത്. 

പാര്‍ക്കിങ് സ്ഥലത്തു നിര്‍ത്തിയിരുന്ന ലോറി കാണാതായതോടെ മില്‍ ജീവനക്കാര്‍ പൊലീസില്‍ അറിയിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നു ലോറി പോയ വഴി മനസിലാക്കിയ പൊലീസ് റോഡിനു നടുവില്‍ ബാരിക്കേഡ് നിരത്തി പരിശോധന തുടങ്ങി. ചീറിവന്ന  ലോറി ബാരിക്കേഡ്  ഇടിച്ചുതെറിപ്പിച്ചു കടന്നുകളഞ്ഞു. പക്ഷേ പൊലീസ് വിട്ടില്ല. മണപ്പാറ സി.ഐയും എസ്.ഐയും പൊലീസുകാരും  മൂന്നു  കാറുകളില്‍ ലോറിക്കു പിന്നാലെ കുതിച്ചു. അറുപതു കിലോമീറ്റര്‍ അപ്പുറത്ത്  അരിയമംഗലമെന്ന സ്ഥലത്തെത്തിയപ്പോള്‍  കാറ് ലോറിക്കു കുറുകെയിട്ടു തടഞ്ഞു. 

പിന്നെ നടന്നത് ഇതാണ് ഓടികൂടിയ നാട്ടുകാര്‍ കള്ളനെയാണു പിടിക്കുന്നതെന്നു മനസിലാക്കിയതോടെ പൊലീസിനൊപ്പം ചേര്‍ന്നു.ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്നയാളെ ചോദ്യം ചെയ്തപ്പോള്‍ സ്ഥിരം കുറ്റവാളി അരിയമംഗലം കാട്ടൂര്‍ സ്വദേശി  പിച്ചാമണിയാണെന്നു വ്യക്തമായി. ലോറി കവര്‍ച്ചയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന അന്വേഷണം പുരോഗമിക്കുകയാണ്

MORE IN Kuttapathram
SHOW MORE
Loading...
Loading...