സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പേടി സ്വപ്നം; വീടാക്രമണകേസില്‍ പിടിയിൽ

middle-aged-man-in-a-house-
SHARE

പതിവായി സ്ത്രീകള്‍ക്കുനേരെ നഗ്നത പ്രദര്‍ശിപ്പിക്കുകയും അസഭ്യം പറയുകയും ആക്രമിക്കാന്‍ശ്രമിക്കുകയും ചെയ്യുന്ന മധ്യവയസ്കനെ വീടാക്രമണകേസില്‍ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. മീന്തലക്കര പൂതിരിക്കാട്ട്മലയിൽ പ്രദേശവാസിയായ  ജോൺ ചാക്കോയാണ് അറസ്റ്റിലായത്. വയോധികന്‍റേതടക്കം  മൂന്നു വീടുകള്‍ തകര്‍ത്തകേസിലാണ് അറസ്റ്റ്.

ഒരു രാത്രി മുഴുവൻ  മീന്തലക്കര പൂതിരിക്കാട്   പ്രദേശത്താകെ ഭീതി പരത്തിയ ജോണ്‍ ചാക്കോ എന്ന മധ്യവയസ്കനെയാണ്  നാട്ടുകാരുടെ പരാതിയിന്മേൽ അറസ്റ്റ് ചെയ്ത്.  മുല്ലശേരി മലയില്‍ ശ്രീധരന്റെയടക്കം  മൂന്നു വീടുകള്‍ ജോണ്‍ ചാക്കോ  ആക്രമിച്ചിരുന്നു. വീടിനു പിന്‍വശത്തുള്ള ശ്രീധരന്‍റെ വീടാണ് ജോണ്‍ചാക്കോ ആദ്യം തകര്‍ത്തത്  വീടിന്റെ  ജനൽ ചില്ലകൾ ഇരുമ്പ് വടിയും കല്ലും ഉപയോഗിച്ച് തല്ലിത്തകർക്കുകയും ശ്രീധരനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. 

ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളെ  കമ്പി വടി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു, നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയതോടെ ഇയാള്‍ വീടിനുള്ളിൽ കയറി കതകടച്ചു. പൊലീസ് സംഘം മടങ്ങിയതോടെ വീടിന് പുറത്തിറങ്ങിയ ജോൺ ചാക്കോ ശ്രീധരന്റെ വീടിന് നേരേ വീണ്ടും ആക്രമണം നടത്തി. ഇന്നു രാവിലെ തോമ്പിൽ പുത്തൻപുരയിൽ പ്രകാശ്, പുത്തൻപറമ്പിൽ തോമസ് എന്നിവരുടെ വീടും ആക്രമിച്ചു. പ്രകാശിന്‍റെ വീട്ടിലേക്കുള്ള ജല വിതരണക്കുഴൽ അടിച്ചു തകർത്തു. തോമസിന്റെ വീടിന് മുമ്പിൽ സ്ഥാപിച്ചിരുന്ന ലൈറ്റ് അടിച്ചു പൊട്ടിക്കുകയും ജലവിതരണക്കുഴൽ അടിച്ചു തകർക്കുകയും  ചെയ്തു.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പേടിസ്വപ്നമാണ് ജോണ്‍ ചാക്കോയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സ്തീകള്‍ക്കുനേരെ നഗ്നത പ്രദര്‍ശിപ്പിക്കുക, അസഭ്യംപറയുക, ചൂടുവെള്ളം കോരിയൊഴിക്കുക, അലക്കാനിടുന്ന അടിവസ്ത്രങ്ങള്‍ എടുത്തുകൊണ്ടുപോകുക  തുടങ്ങി എല്ലാ സാമൂഹ്യവിരുദ്ധസ്വഭാവവും ഇയാള്‍ക്കുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. 

ഇന്നലെ രാത്രിയുണ്ടായ അക്രമം പ്രദേശവാസികള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തറിയിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് തിരുവല്ല എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസെത്തി ജോൺ ചാക്കോയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു കഴിഞ്ഞ 4 വർഷമായി ഇയാളുടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മുഖ്യമന്ത്രി, ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, മനുഷ്യാവകാശകമ്മീഷന്‍, വനിതാരകമ്മീഷന്‍  എന്നിവർക്ക് നിരവധി പരാതികൾ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. കോടതിയിലും  ഹര്‍ജി നല്‍കിയിരുന്നു. പൊലീസിലെ ചല ഉദ്യോഗസ്ഥരുടെ ബന്ധുവായതിനാല്‍ നടപടി എടുക്കാന്‍ മടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...