ഉത്തര്‍പ്രദേശില്‍ വനിതാ ഡോക്ടറെ കഴുത്തറുത്തു കൊന്നു; മക്കളോടും ക്രൂരത

up-medical-officer-held-for
SHARE

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്ന് വീണ്ടും നടുക്കുന്ന വാര്‍ത്ത. യുവ വനിതാ ദന്ത ഡോക്ടറെ അക്രമി കഴുത്തറുത്ത് കൊന്നു. ഡോ.നിഷ സിംഗാൾ ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. കത്തി കൊണ്ട് കഴുത്തറുത്ത് കൊല്ലുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.  എട്ടും നാലും വയസ്സുള്ള മക്കളെ ഇവരുടെ മക്കളെ പ്രതി കുത്തിപ്പരിക്കേല്‍പിച്ചു. 

സംഭവമറിഞ്ഞ് നിഷയുടെ ഭര്‍ത്താവ് അജയ് വീട്ടിലെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടിവി സെറ്റ് ടോപ് ബോക്സ് റീചാര്‍ജ് ചെയ്യാന്‍ വന്ന ടെക്നിഷ്യനെന്ന് നടിച്ചാണ് അക്രമി ഫ്ലാറ്റില്‍ കടന്നുകൂടിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് ശുഭം പതക് എന്ന് പ്രതിയെ പിടികൂടി. എന്നാണ് ഇയാളുടെ പേര്.  

യോഗി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. നിരന്തരമായി അക്രമങ്ങള്‍ ആവര്‍ത്തിക്കുന്ന നാടായി യുപി മാറിയെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...