ഫീസ് അടച്ചുകഴിഞ്ഞപ്പോള്‍ അധികൃതർ 'തനിനിറം കാട്ടി'; വിദ്യാര്‍ഥിനിക്ക് മര്‍ദനം

student-and-her-family-comp
SHARE

പരീക്ഷാഫീസ് അടയ്ക്കാനായി ബെംഗളൂരുവിലെ സ്വകാര്യ നഴ്സിങ് കോളജില്‍ എത്തിയ വിദ്യാര്‍ഥിനിക്കും കുടുംബത്തിനും കോളജ് അധികൃതരില്‍ നിന്ന് മര്‍ദനമേറ്റതായി പരാതി. ലെഗേരയിലെ ബെഥേല്‍ മെഡിക്കല്‍ മിഷന്‍ ജീവനക്കാരാണ് കോഴിക്കോട് സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിനിയെയും കുടുംബത്തെയും തല്ലിച്ചതച്ചത്. 

മുക്കം സ്വദേശിയായ അബി െഗയ്‌ല്‍ ജോസഫിന്‍റെ സഹോദരനെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങളാണിത്. ബെഥേല്‍ മെഡിക്കല്‍ മിഷന്‍ ചെയര്‍മാനായ സണ്ണി ഡാനിയല്‍ ആണ് നഴ്സിങ് വിദ്യാര്‍ഥിനിയെയും കുടുംബത്തെയും കോളജ് അങ്കണത്തില്‍ ക്രൂരമായി മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയത്. 2016ലാണ് അബി ഗെയ്്ല്‍ ജോസഫ് കോഴ്സ് പൂര്‍ത്തിയാക്ക‌ിയത്.എന്നാല്‍ ഒരു വിഷയത്തില്‍ തോറ്റതിനാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. തുടര്‍ന്നാണ് തോറ്റ വിഷയം എഴുതിയെടുക്കാനുള്ള ഫീസ് അടയ്ക്കാനായി വിദ്യാര്‍ഥിനിയും കുടുംബവും ബെംഗളൂരുവിലെത്തിയത്. 

ആദ്യം നല്ല രീതിയില്‍ പെരുമാറിയ കോളജ് അധികൃതര്‍ പരീക്ഷയ്ക്കുള്ള ഫീസ് അടച്ചുകഴിഞ്ഞപ്പോള്‍ തനിനിറം കാട്ടി. ഒരു പരീക്ഷയ്ക്ക് പകരം വിദ്യാര്‍ഥിനി മൂന്ന് പരീക്ഷ തോറ്റിട്ടുണ്ടെന്നും അതിനുള്ള ഫീസ് കൂടി അടക്കണമെന്നും കോളജ് അധികൃതര്‍ അറിയിച്ചു. ഇതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് മര്‍ദനത്തില‍്‍ കലാശിച്ചത്.

ബംഗളൂരു പൊലിസിനെ വിവരം അറിയിച്ചെങ്കിലും വിഷയം ഗൗരവത്തിലെടുത്തില്ലെന്നാണ് ആക്ഷേപം. തുടര്‍ന്ന് വടകര റൂറല്‍ എസ്പിയെ കണ്ട് നേരിട്ട് പരാതി നല്‍കിയിരിക്കുകയാണ് വിദ്യാഥിനിയും കുടുംബവും.

MORE IN Kuttapathram
SHOW MORE
Loading...
Loading...