റേഷന്‍ കടയില്‍ നിന്നു അരി കടത്താനുള്ള ശ്രമം: നാട്ടുകാർ തടഞ്ഞു

pkg-rationRice-1
SHARE

കൊല്ലം ചന്തക്കടയിലെ റേഷന്‍ കടയില്‍ നിന്നു അരി കടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ജനങ്ങള്‍ വളഞ്ഞതോടെ കരിഞ്ചന്തക്കാര്‍ ഓടി രക്ഷപെട്ടു. അരിയും വാഹനവും പൊലീസിനു കൈമാറി. 

കൂട്ടിക്കട ചന്തക്കടയിലെ 196 ആം നമ്പർ റേഷന്‍ കടയില്‍ നിന്ന് സാധനങ്ങള്‍ കടത്തുന്നുണ്ടെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ടായിരുന്നു. കരഞ്ചന്തക്കാരെ പിടികൂടാനായി നാട് ഒന്നടങ്കം കാത്തിരിന്നു. കടയില്‍ നിന്നു കഴിഞ്ഞ ദിവസം അരിയും കയറ്റി വന്ന വാഹനം നാട്ടുകാര്‍ തടഞ്ഞു. പരിശോധനയില്‍ ഇരുപതു ചാക്ക് അരി കണ്ടെത്തി.

നാട്ടുകാര്‍ തന്നെ വിവരം സ്റ്റേഷനില്‍ അറിയിച്ചു. ഇരവിപുരം പൊലീസെത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...