വളര്‍ത്തുനായയെ മയക്കി; പ്രാര്‍ഥനാകേന്ദ്രമായ വീട്ടിലെ വിഗ്രഹം കവർന്നു

thiruvilwamala-theft-1
SHARE

തൃശൂര്‍ തിരുവില്വാമല ചീരക്കുഴിയില്‍ പ്രാര്‍ഥനാകേന്ദ്രമായ വീട്ടില്‍ കവര്‍ച്ച. വിഗ്രഹവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. വളര്‍ത്തുനായയെ മയക്കികിടത്തിയായിരുന്നു കവര്‍ച്ച. 

വടക്കാഞ്ചേരി കുമരനെല്ലൂര്‍ സ്വദേശി പ്രജിത വാടകയ്ക്കെടുത്ത വീട്ടിലായിരുന്നു മോഷണം. മൂകാംബിക ദേവിയുടെ ഇരുപത്തിയെട്ടു വര്‍ഷം പഴക്കമുള്ള വിഗ്രഹം നഷ്ടപ്പെട്ടു. ഇതിനു പുറമെ, വഴിപാടായി കിട്ടിയ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. വീട് വാടകയ്ക്കെടുത്തായിരുന്നു പ്രാര്‍ഥനാ കേന്ദ്രം. നടത്തിപ്പുകാരുടെ വീട് കണ്ടെയ്്ന്‍മെന്റ് സോണിലായതിനാല്‍ രണ്ടു ദിവസം ഈ കേന്ദ്രം പൂട്ടിയിട്ടിരുന്നു. ഈ തക്കത്തിലായിരുന്നു കവര്‍ച്ച നടന്നത്.

വളര്‍ത്തുനായയെ മയക്കികിടത്തിയ നിലയിലായിരുന്നു. നായയ്ക്കു ഭക്ഷണം നല്‍കാന്‍ എത്തിയ ആളാണ് കവര്‍ച്ച നടന്ന വിവരം ആദ്യം അറിഞ്ഞത്. വീടിന്റെ പുറകിലെ വാതില്‍ കുത്തിപ്പൊളിച്ചാണ് അകത്തു കയറിയിട്ടുള്ളത്. മോഷ്ടാവിനെ തിരിച്ചറിയാന്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...