ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 2 തവണ മോഷണം; 5 പവൻ കവർന്നു; അറസ്റ്റ്

kottiyam-arrest
SHARE

ജോലിക്കുനിന്ന വീട്ടിൽനിന്നു 2 തവണയായി 5 പവൻ മോഷ്ടിച്ചു കടന്ന യുവതിയെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. ഉമയനല്ലൂർ പന്നിമൺ സ്വദേശി സലിയത്ത്(47)ആണ് അറസ്റ്റിലായത്.  പൊലീസ് പറഞ്ഞത്: കണ്ടച്ചിറ ഭാഗത്തുള്ള വീട്ടിൽ ആഴ്ചയിലൊരിക്കൽ വീട്ടുജോലിക്കായി സലിയത്ത് പോകുമായിരുന്നു.

ഇതിനിടെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 5 പവൻ സ്വർണം 2 തവണയായി മോഷ്ടിച്ചു. ഇതിനു ശേഷം സലിയത്ത് ജോലി നിർത്തി. പിന്നീടാണു വീട്ടുകാർ മോഷണവിവരമറിഞ്ഞത്. മോഷ്ടിച്ച സ്വർണം കൊട്ടിയത്തെ ജ്വല്ലറിയിൽ വിറ്റതായി  മൊഴി നൽകി. കണ്ണനല്ലൂർ ഇൻസ്പെക്ടർ യു,പി.വിപിൻ കുമാർ, കൊട്ടിയം പ്രിൻസിപ്പൽ എസ്ഐ സുജിത്.ജി.നായർ, എസ്ഐമാരായ സംഗീത, പ്രവീൺ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.  റിമാൻഡ് ചെയ്തു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...