സമയദോഷം മാറ്റാന്‍ അയല്‍വാസിയുടെ വാഹനങ്ങള്‍ കത്തിച്ചു; ദുര്‍മന്ത്രവാദി പിടിയിൽ

black-magic-arrst-1
SHARE

സ്വന്തം സമയദോഷം മാറ്റാന്‍ അയല്‍വാസിയുടെ വാഹനങ്ങള്‍ കത്തിച്ച് ദുര്‍മന്ത്രവാദി. സിസിടിവിയുടെ സഹായത്തോടെ പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്. കൊല്ലം പോരുവഴിയിലാണ് വിചിത്ര സംഭവങ്ങള്‍

പോരുവഴി വടക്കേമുറിയില്‍ താമസിക്കുന്ന അനില്‍കുമാറിന്റെ വാഹനങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കത്തി നശിച്ചത്. ശാസ്ത്രീയ പരിശോധനയില്‍ വണ്ടി കത്തിച്ചതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ കൈയ്യില്‍ കന്നാസുമായി പോകുന്ന ഒരാളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. അന്വേഷണത്തില്‍ അത് രാജേന്ദ്രനാണെന്ന് വ്യക്തമായി.

അറസ്റ്റിലായ രാജേന്ദ്രന്‍ ദുര്‍മന്ത്രവാദിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ദൂരസ്ഥലങ്ങളില്‍ നിന്നു പോലും ഇയാളെ തിരക്കി ആളുകള്‍ എത്താറുണ്ട്. ധാരാളം വരുമാനമുണ്ടെങ്കിലും സാമ്പത്തികമായ ബുദ്ധിമുട്ടുകളുണ്ട്. അതിന്റെ പരിഹാര ക്രിയയായിട്ടാണ് അയല്‍വാസിയുടെ വാഹനം കത്തിച്ചതെന്നാണ് രാജേന്ദ്രന്റെ മൊഴി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...