ലഹരിമരുന്നുമായി എത്തിയിട്ടുണ്ടെന്ന് സന്ദേശം; പരിശോധന; വിദ്യാർഥികൾ പിടിയിൽ

mdma-sezied-at-koratti-and-
SHARE

തൃശൂർ കൊരട്ടിയിലും മഴുവഞ്ചേരിയിലുമായി എം.ഡി.എം.എ. ലഹരിമരുന്ന് കടത്തുന്നതിനിടെ മൂന്നു യുവാക്കൾ എക്സൈസിന്റെ പിടിയിലായി. കൊരട്ടിയിൽ പിടിയിലായ രണ്ടു പേരും എൻജിനീയറിങ് വിദ്യാർഥികളാണ്. 

കൊരട്ടി പൊങ്ങം ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്നു എക്സൈസ് ഇൻസ്പെക്ടർ അശ്വിൻകുമാറും സംഘവും. ഈ സമയം, കാറുമായി വരികയായിരുന്ന രണ്ടു യുവാക്കളെ എക്സൈസ് തടഞ്ഞുനിർത്തി പരിശോധിച്ചു. അപ്പോഴാണ് ആറു ഗ്രാം എം.ഡി.എം.എ. ലഹരിമരുന്ന് കണ്ടെടുത്തത്. കറുകുറ്റി സ്വദേശി ജോസ് മോൻ ബാബുവും ഇടപ്പിള്ളി വെണ്ണല സ്വദേശി ടോണിയുമാണ് പിടിയിലായത്. ഇരുവരും എൻജിനീയറിങ് വിദ്യാർഥികളാണ്.

എക്സൈസ് ഇൻസ്പെക്ടർ ഷാജിയുടെ നേതൃത്വത്തിൽ മഴുവഞ്ചേരിയിൽ പരിശോധന. എം.ഡി.എം.എയുമായി യുവാവ് എത്തിയിട്ടുണ്ടെന്നായിരുന്നു സന്ദേശം. തോളൂർ സ്വദേശി വിഷ്ണുവിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ 163 ഗ്രാം എം.ഡി.എം. ഗ്രാം  എം.ഡി.എം.എ. പിടിച്ചെടുത്തു.

എം.ഡി.എം.എ. കൈവശംവച്ചാൽ പത്തു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്. ന്യൂജനറേഷൻ ലഹരിയുടെ ഗണത്തിലാണ് ഇതിന്റെ സ്ഥാനം. മണിക്കൂറുകളോളം ലഹരി കിട്ടുന്നതാണ് വിദ്യാർഥികളെ എം.ഡി.എം.എയുടെ ഉപയോഗത്തിലേക്ക് പ്രേരിപ്പിക്കുന്നത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...