കടയിലുണ്ടായ സംഘര്‍ഷം ഗുണ്ടാ ആക്രമണമായി പ്രചരിപ്പിക്കുന്നു; പരാതി

shop-attack-03
SHARE

കോഴിക്കോട് കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടയിലുണ്ടായ സംഘര്‍ഷം സമൂഹമാധ്യമങ്ങളില്‍ ഗുണ്ടാ ആക്രമണമായി പ്രചരിപ്പിക്കുന്നതായി പരാതി. കടയുടമയും വിതരണക്കാരനും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു.

കടയില്‍ വില്‍പ്പനക്കെത്തിച്ച മാസ്കിന്റെ പണം വാങ്ങാനെത്തിയ മൊത്തവിതരണക്കാരനും കടയുടമയും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. അവധി പറഞ്ഞ സമയത്തിന് ശേഷവും കടക്കാരന്‍ മാസ്കിന്റെ പണം നല്‍കിയില്ലെന്നും അതിനെ കുറിച്ചുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും വിതരണക്കാരന്‍ പറയുന്നു.

എന്നാല്‍ ജിഎസ്ടി ബില്ല് ഇല്ലാത്തതിനാലാണ് പണം നല്‍കാത്തതെന്നാണ് കടക്കാരന്റെ വാദം. കടയുടമയുടെ തലയ്ക്കും വിതരണക്കാരന്റെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഗുണ്ടാആക്രമണമെന്ന പേരില്‍ പ്രചരിപ്പിക്കുന്നതായും പരാതിയുണ്ട്.

ഇരുവരുടെയും പരാതിയില്‍ നടക്കാവ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. നിജസ്ഥിതി പരിശോധിച്ച ശേഷം മാത്രമേ നടപടിയുണ്ടാകുവെന്ന് പൊലീസ് പറയുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...