ഇൻസ്റ്റഗ്രാം പരിചയം; 15 കാരിയെ ചുംബിച്ചു; പ്രവാസി യുവാവിന് തടവ്

jail-28
SHARE

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇന്ത്യൻ യുവാവിന് സിങ്കപ്പൂരിൽ തടവുശിക്ഷ. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട 15കാരിയായ പെണ്‍കുട്ടിയോടാണ് ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയത്. 

കഴിഞ്ഞ ഓഗസ്റ്റിലാണ് പെണ്‍കുട്ടിയെ ഇയാള്‍ നേരില്‍ കണ്ടത്. അന്ന് ഒരു പാക്കറ്റ് സിഗരറ്റ് ഇയാള്‍ കുട്ടിക്ക് നല്‍കി. അടുത്ത തവണ കാണുമ്പോള്‍ സുഹൃത്തുക്കളുമായി പങ്കുവെക്കാനായി ഒരു കുപ്പി സിഡര്‍(ആപ്പിളില്‍ നിന്നുണ്ടാക്കുന്ന ഒരു തരം ആല്‍ക്കഹോളിക് ബിവറേജ്) കൊണ്ടുവരണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഇതനുസരിച്ച് രണ്ടാം തവണ സെപ്തംബര്‍ എട്ടിന് കാണാനെത്തിയപ്പോള്‍ ഇയാള്‍ കുട്ടി ആവശ്യപ്പെട്ട സിഡര്‍ എത്തിച്ചു നല്‍കി. ശേഷം വീട്ടിലെ കോണിപ്പടിയിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രതി പെണ്‍കുട്ടിയോട് ചുംബിക്കാന്‍ ആവശ്യപ്പെട്ടു. കുട്ടി ഇത് എതിര്‍ത്തതോടെ സിഡര്‍ എത്തിച്ചുതന്നത് താനാണെന്ന് പറഞ്ഞ പ്രതി പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ ചുംബിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേര്‍ക്കുള്ള ലൈംഗിക ചൂഷണം, തടഞ്ഞുവെക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇപ്പോള്‍ 16 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ കഴിഞ്ഞ വര്‍ഷമാണ് പ്രതിയായ ചെല്ലം രാജേഷ് കണ്ണന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെടുന്നത്. വിവാഹിതനും ഒരു പെണ്‍കുഞ്ഞിന്റെ പിതാവുമായ പ്രതി ഇന്‍സ്റ്റാഗ്രാമിലൂടെ കുട്ടിയുമായി ചാറ്റ് ചെയ്യുമായിരുന്നു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...