അധ്യാപിക കാറിനുള്ളില്‍ മരിച്ച നിലയില്‍; സീറ്റുകള്‍ കത്തി

teacher-found-dead-in-car
SHARE

കോഴിക്കോട് മുക്കത്ത് അധ്യാപികയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സ്കൂള്‍ അധ്യാപികയായ ദീപ്തിയാണ് മരിച്ചത്. 41 വയസായിരുന്നു.  കാരശേരിയിലെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിന് സമീപത്താണ് ഇവരുടെ മ‍ൃതദേഹം കണ്ടെത്തിയത്.  

വൈകിട്ട് മൂന്നരയോടെയാണ് അധ്യാപികയായ ദീപ്തിയുടെ മൃതദേഹം കാറിനുള്ളില്‍ കണ്ടത്. നാട്ടുകാരാണ് വിവരം പൊലിസിനെ അറിയിച്ചത്. ഡ്രൈവിങ് സീറ്റില്‍ സീറ്റ് ബെല്‍റ്റിട്ട് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കാറിലെ സീറ്റുകള്‍ കത്തിയ നിലയിലാണ്. വാഹനത്തിനുള്ളില്‍ നിന്ന് മണ്ണെണ്ണയും കണ്ടെടുത്തു. റോഡില്‍ നിന്ന് അകത്തേയ്ക്ക് കയറ്റിയിട്ട നിലയിലാണ് കാറ്. സമീപത്ത് ആളൊഴിഞ്ഞ റബ്ബര്‍ തോട്ടമാണ്. 

ഉച്ചയക്ക് ശേഷം അധ്യാപിക കാര്‍ ഓടിച്ചുപോകുന്നത് കണ്ടവരുണ്ട്. ശരീരത്തില്‍ മല്‍പ്പിടുത്തത്തിന്‍റെ പാടുകളൊന്നും കാണാനില്ലെന്ന് പൊലിസ് അറിയിച്ചു. ഭര്‍ത്താവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്. ആറും ഏഴും പന്ത്രണ്ടും വയസുള്ള മൂന്ന് കുട്ടികളുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...