തൃശൂരിൽ ഗുണ്ടകളെ മെരുക്കാന്‍ കാപ്പ ചുമത്തി അറസ്റ്റ് തുടങ്ങി

kappa-arraest-04
SHARE

തൃശൂര്‍ ജില്ലയില്‍ ഗുണ്ടകളെ മെരുക്കാന്‍ കാപ്പ നിയമപ്രകാരം അറസ്റ്റ് തുടങ്ങി. കൊലക്കേസ് ഉള്‍പ്പെടെ എട്ടു കേസുകളില്‍ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്താണ് പൊലീസിന്റെ നടപടി. 

വലിയൊരിടവേളയ്ക്കു ശേഷം തൃശൂര്‍ ജില്ലയില്‍ കാപ്പ നിയമം വ്യാപകമായി ഉപയോഗിക്കുകയാണ് പൊലീസ്. ഓരോ സ്റ്റേഷനുകളിലേയും സ്ഥിരം ക്രിമിനലുകളുടെ പട്ടിക തയാറാക്കി വരികയാണ്. പ്രശ്നക്കാരായവരെ ഗുണ്ടാനിയമമായ കാപ്പ ചുമത്തില വിചാരണ കൂടാതെ ഒരു വര്‍ഷം തടവിലിടാം. പൊലീസിന്റെ ശുപാര്‍ശ പ്രകാരം ജില്ലാ കലക്ടറാണ് കാപ്പ അറസ്റ്റിന് അനുമതി നല്‍കേണ്ടത്.

പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം റിപ്പോര്‍ട്ടാക്കി കലക്ടര്‍ക്കു സമര്‍പ്പിക്കുകയാണ് പൊലീസിന്റെ നടപടി ക്രമം. ജില്ലയില്‍ സമീപ കാലത്തുണ്ടായ കൊലപാതക പരമ്പരകളുടെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നീക്കം. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി: എസ്.സുരേന്ദ്രന്‍റെ നിര്‍ദ്ദേശപ്രകാരം ഓപ്പറേഷന്‍ റേഞ്ചറെന്ന പേരില്‍ ഗുണ്ടാവേട്ടയ്ക്കു പൊലീസ് തുടക്കം കുറിച്ചിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...