മുറ്റത്ത് നിന്ന് ചുമച്ചു; ദലിത് കുടുംബത്തിന് നേരെ മർദനം; പരാതി

attack
SHARE

കോഴിക്കോട് പേരാമ്പ്രയില്‍ ദലിത് കുടുംബത്തിന് നേരെ മര്‍ദനം. മുറ്റത്ത് നിന്ന് ചുമച്ചുവെന്ന കാരണം പറഞ്ഞാണ് അയല്‍വാസികള്‍ തല്ലിച്ചതച്ചത്. വീട്ടുസാധനങ്ങളും നശിപ്പിച്ചിട്ടുണ്ട്. പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

പേരാമ്പ്ര ചേര്‍മലയിലെ ശിവാനന്ദന്‍റെ കൂരയാണിത്. ചോര്‍ന്നൊലിയ്ക്കുന്നതിനാല്‍ ഓലയ്ക്ക് മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയതാണ്. ഈ വിട്ടുമുറ്റത്ത് നിന്ന് ചുമച്ചതിനെ തുടര്‍ന്നാണ് ശിവാനന്ദനെയും ഭാര്യ ഗീതയെയും അയല്‍വാസികള്‍ മര്‍ദിച്ചത്. ഇതിന് ശേഷം രാത്രി ആളെക്കൂട്ടി വന്നും അക്രമം അഴിച്ചുവിട്ടു. വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളായിട്ടായിരുന്നു അക്രമികളുടെ വരവ്. 

ഫര്‍ണിച്ചറുകളും ഇല്കട്രോണികസ് സാധനങ്ങളുമടക്കം അക്രമികള്‍ തല്ലിതകര്‍ത്തു. അയല്‍വാസികളുടെ ഭീഷണി പൂര്‍ണമായും ഒഴിയാത്തതിന്‍റെ ആശങ്കയിലാണ് കുടുംബം ഇപ്പോഴും.  കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...