സിപിഐ നേതാവിനെതിരെ ലൈംഗികാതിക്രമ പരാതി; അന്വേഷണവുമായി പാര്‍ട്ടി

cpi-peedanam-02
SHARE

ഇടുക്കിയില്‍നിന്നുള്ള സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം, വനിതാ പ്രവര്‍ത്തകയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയതായി പരാതി. സംസ്ഥാന സെക്രട്ടറിക്കും കൗണ്‍സിലിനും  വീട്ടമ്മയായ പാര്‍ട്ടിപ്രവര്‍ത്തക പരാതി നല്‍കി.  പാര്‍ട്ടി നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ അന്വേഷണം തുടങ്ങി.

സിപിഐ മഹിളാ സംഘടനയിലെ പ്രവര്‍ത്തകയാണ് സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരെ നേതൃത്വത്തിന് പരാതി നല്‍കിയത്. ജീവന് ഭീഷണിയുള്ളതിനാല്‍ പൊലീസില്‍ പരാതിപ്പെടാന്‍ പാര്‍ട്ടി അനുമതി നല്‍കണമെന്നും വീട്ടമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി നിയോഗിച്ച മൂ്ന്നംഗ കമ്മീഷന് മുന്നിലും വീട്ടമ്മ മൊഴി നല്‍കി. സംസ്ഥാന കൗണ്‍സില്‍ അംഗം സ്ഥിരമായി ഫോണില്‍ വിളിക്കുകയും ഓഫീസിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഹൈറേഞ്ചിലെ ഒരു പാര്‍ടി ഓഫീസില്‍വെച്ച് പീഡന ശ്രമവുമുണ്ടായതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഫോണ്‍ സന്ദേശങ്ങളും ഫോണ്‍ റെക്കോര്‍ഡും വീട്ടമ്മ മുതിര്‍ന്ന നേതാക്കള്‍ക്കു കൈമാറിയിരുന്നു.

ഗുരുതരമായ മറ്റ് ആരോപണങ്ങളും മൂന്ന് പേജടങ്ങിയ പരാതിയില്‍ വീട്ടമ്മ ഉയര്‍ത്തിയിട്ടുണ്ട്. ഇവരെ കൂടാതെ പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒന്നിലധികം വനിതാ പ്രവര്‍ത്തകര്‍ കൂടി നേതാവിനെതിരേ പരാതിയുമായി നേതൃത്വത്തെ സമീപിച്ചതായാണ് വിവരം.

MORE IN Kuttapathram
SHOW MORE
Loading...
Loading...