പെട്രോൾ പമ്പിൽ നിന്ന് ഫുൾ ടാങ്കടിച്ച് മുങ്ങി; ആളെ തിരഞ്ഞ് പൊലീസ്

petrol-cheating
SHARE

പെട്രോള്‍ പമ്പുകളില്‍ കയറി ഫുള്‍ടാങ്കടിച്ച ശേഷം പണം കൊടുക്കാതെ രക്ഷപ്പെടുന്നയാളെ തേടി പൊലീസ്. മലപ്പുറം രാമപുരത്തേയും കാക്കഞ്ചേരിയിലേയും പമ്പില്‍ നിന്നും പണം കൊടുക്കാതെ രക്ഷപ്പെട്ടുവെന്നാണ് നിലവിലുളള പരാതി.

പുലര്‍ച്ചെ രാമപുരത്തെ പമ്പിലെത്തി 2500 രൂപക്ക് പെട്രോളടിച്ചു. ടാങ്കിന്റെ അടപ്പ് അടച്ചതിനു പിന്നാലെ കാര്‍ മുന്നോട്ടു കുതിച്ചു. ജീവനക്കാരന്‍ കാറില്‍ അടിച്ചും പിന്നാലെ കൂടി ഒച്ചവച്ചിട്ടും നിര്‍ത്താതെ കാര്‍ പറപറന്നു.  അര്‍ധരാത്രിയായതുകൊണ്ട് ഒരാള്‍മാത്രമാണ ഡ്യൂട്ടിയിലുണ്ടായിരുന്നത്.

സമാനമായ സംഭവം കക്കഞ്ചേരിയിലെ പമ്പിലുമുണ്ടായി. ജീവനക്കാരന്‍ പണം വാങ്ങാന്‍ ചെന്നപ്പോഴേക്കും കാര്‍ കുതിച്ചു പാഞ്ഞു. രണ്ടിടങ്ങളിലും ഒരേ വിധത്തിലാണ് രക്ഷപ്പെടല്‍. കാറിന്റെ നമ്പര്‍ ലഭ്യമായിട്ടുണ്ടെങ്കിലും വ്യാജമാണന്നാണ് വിലയിരുത്തല്‍. പ്രതിക്കു വേണ്ടി അന്വേഷണം ആരംഭിച്ചു. കോഴിക്കോട് ജില്ലയിലും സമാനമായ രീതിയിലുളള തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണ് നിഗമനം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...