കൈക്കൂലി; വയനാട്ടിൽ അഗ്നിശമനസേന ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

corruption-officer-07
SHARE

കൈക്കൂലി വാങ്ങുന്നതിനിടെ വയനാട്ടിൽ അഗ്നിശമനസേന ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ.  ബത്തേരി അഗ്നിശമനസേന  സ്റ്റേഷൻ ഓഫീസർ കെ.എം.കുര്യനാണ് പിടിയിലായത്. 

കെട്ടിട നിർമ്മാണ പെർമിറ്റുമായി ബന്ധപ്പെട്ട് മീനങ്ങാടി സ്വദേശിയിൽ നിന്നാണ് കൈക്കൂലി ആവശ്യപ്പെട്ടത്. അപേക്ഷ  നൽകിയപ്പോൾ ഇരുപത്തിഅയ്യായിരം രൂപ കെ.എം കുര്യൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതിക്കാരൻ പറയുന്നു. തുടർന്ന് വിജിലൻസിനെ സമീപിച്ചു. 5000 രൂപയാണ്  ബിനീഷ് സ്റ്റേഷൻ ഓഫീസർക്ക് കൈമാറിയത്. ഓഫീസിന് പുറത്തു  കാത്ത് നിന്ന വിജിലൻസ് കൈക്കൂലി കയ്യോടെ പിടികൂടി. 

തന്നെ മനപ്പൂർവം കുടുക്കാൻ ശ്രമിച്ചു എന്നാണ് ഉദ്യോഗസ്ഥൻ വിജിലൻസിനോട് പറഞ്ഞത്. കഴിഞ്ഞ  ഒന്നര വർഷക്കാലയളവിൽ എൻഒസിക്കായി മീനങ്ങാടി സ്വദേശി നിരവധി തവണ ഉദ്യോഗസ്ഥനെ  സമീപിച്ചിരുന്നു. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് അപേക്ഷകൾ നിരസിക്കുകയായിരുന്നു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...