16കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; അധ്യാപകൻ പിടിയിൽ

valancherry
SHARE

മലപ്പുറം വളാഞ്ചേരിയിൽ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മത അധ്യാപകൻ പിടിയിൽ. മഞ്ചേരി പയ്യനാട് സ്വദേശി ആബിദ് കോയ തങ്ങളേയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തത്. മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.  

എടയൂരിലെ ബൈജത്തുൽ ഉലൂം എന്ന മത പഠന കേന്ദ്രത്തിലെ വിദ്യാർഥിയായ പതിനാറുകാരനാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായത്. വിദ്യാർഥി നൽകിയ പരാതിയിലാണ് ആബിദ് കോയ തങ്ങൾ പിടിയിലായത്. കഴിഞ്ഞ ഡിസംബർ മുതൽ പ്രതി കുട്ടിയെ നിരവധി തവണ പീഡനത്തിനിരയാക്കിയെന്നാണ്  പരാതി. 

സ്ഥാപനത്തിലെ മറ്റു വിദ്യാർഥികളെയും പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസിന് സൂചനയുണ്ട്. ഇക്കാര്യത്തെ കുറിച്ചറിയാൻ കുടുതൽ വിദ്യാർഥികളെ ചോദ്യം ചെയ്യും. 

MORE IN Kuttapathram
SHOW MORE
Loading...
Loading...