കുടുംബവഴക്ക്: ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

rehmathmurder-2
SHARE

കുടുംബവഴക്കുമൂലം ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തൃശൂര്‍ മാള പിണ്ടാണിയിലാണ് സംഭവം. ഭര്‍ത്താവിനെ എറണാകുളം വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂര്‍ മാള പിണ്ടാണി സ്വദേശിനിയായ റഹ്മത്താണ് കൊല്ലപ്പെട്ടത്. മുപ്പതു വയസായിരുന്നു. ഭര്‍ത്താവ് പറവൂര്‍ വടക്കേക്കര സ്വദേശി ഷംസാദാണ് റഹ്മത്തിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങളും കണ്ടെത്തി. ദാമ്പത്യ പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. 

ഇന്നു വെളുപ്പിനാണ് കൊല നടത്തിയതെന്ന് പ്രതി വെളിപ്പെടുത്തി. കൊലയ്ക്കു ശേഷം രണ്ടു മക്കളേയും കൂട്ടി പറവൂരിലെ സ്വന്തം വീട്ടിലേയ്ക്ക് ഷംസാദ് പോയി. ഭാര്യയെ കൊണ്ടുവന്നില്ലെന്ന് സ്വന്തം വീട്ടുകാരോട് പറഞ്ഞു. സംശയം തോന്നിയ വീട്ടുകാര്‍ മാള പിണ്ടാണിയിലെ വാടക വീടിന്റെ അയല്‍വാസികളെ അറിയിച്ചു. കൊല്ലപ്പെട്ടതായി നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടനെ പൊലീസിനെ അറിയിച്ചു. ഷംസാദിനെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...