തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട; മൂന്ന് പേര്‍ പിടിയിൽ

ganja-tvm-02
SHARE

തിരുവനന്തപുരത്ത് വീണ്ടും വന്‍ കഞ്ചാവ് വേട്ട. തൊണ്ണൂറ്റി രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 203 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. ആന്ധ്രയില്‍ നിന്നെ് കഞ്ചാവുമായി വന്ന കാര്‍ തടയാന്‍ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചുവീഴ്ത്താനും ശ്രമമുണ്ടായി. കഞ്ചാവെത്തിച്ചത് തിരുവനന്തപുരം 

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് ഒഴുകുന്നൂവെന്നതിന്റെ തെളിവാണ് ആവര്‍ത്തിക്കുന്ന കഞ്ചാവ് വേട്ട. രണ്ടാഴ്ച മുന്‍പ് ആറ്റിങ്ങലില്‍ 500 കിലോ പിടികൂടിയതിന്റെ അന്വേഷണം പോലും പൂര്‍ത്തിയാകും മുന്‍പാണ് തിരുവനന്തപുരത്ത് വീണ്ടും 203 കിലോ പിടികൂടുന്നത്. രണ്ട് കാറിലായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സംഘം ബാലരാമപുരത്ത് വച്ച് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇതിനിടെ പ്രതികള്‍ എക്സൈസിന്റെ വാഹനം ഇടിച്ചിടാന്‍ ശ്രമിച്ചു. ബലപ്രയോഗത്തിലൂടെയാണ് വഞ്ചിയൂര്‍ സ്വദേശി ജോമിറ്റിനെയും മെഡിക്കല്‍ കോളജ് സ്വദേശി സുരേഷ്കുമാറിനെയും പിടികൂടിയത്. രണ്ട് പേര്‍ ഓടിരക്ഷപെട്ടെങ്കിലും വിപിന്‍ രാജിനെ പിന്നീട് പൊലീസ് പിടികൂടി. ലിബിനാണ് ഒളിവില്‍ പോയത്.

രണ്ട് കാറിലായി 203 കിലോ കഞ്ചാവാണുണ്ടായിരുന്നത്. ആന്ധ്രയില്‍ നിന്ന് വാങ്ങി ബെംഗളൂരുവിലെത്തിച്ച ശേഷമാണ് ഇവിടേക്ക് കൊണ്ടുവന്നത്. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള മലയാളികളുടെ സംഘമാണ് ഇതിന് പിന്നിലെന്നാണ് എക്സൈസിന്റെ നിഗമനം. തിരുവനന്തപുരത്ത് മുട്ടട സ്വദേശിക്ക് കൈമാറാനായിരുന്നു നിര്‍ദേശം. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ ആറ്റിങ്ങലില്‍ അഞ്ഞൂറ് കിലോ കഞ്ചാവുമായി പിടികൂടിയ സംഘത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് അന്വേഷിക്കുന്നുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...