മോഷ്ടിച്ച വാഹനത്തിൽ കറക്കം; ദൃശ്യങ്ങൾ തുമ്പായി; കുട്ടിമോഷ്ടാവ് പിടിയിൽ

child-thief-01
SHARE

മലപ്പുറം താനൂരിൽ ഇരുചക്രവാഹനം മോഷ്ടിച്ച പ്രതി പിടിയിൽ. ഉണ്യാൽ സ്വദേശിയായ പതിനഞ്ചുവയസുകാരനാണ് പിടിയിലായത്. പ്രതിയെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് താനൂർ അങ്ങാടിക്ക് സമീപത്ത് നിന്ന് ഈ സ്കൂട്ടർ പ്രതി മോഷ്ടിച്ചത്. താനൂർ സ്വദേശി അബ്ദുറഹ്മാന്റേതാണ് വാഹനം. മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിറ്റിവിയിൽ പതിഞ്ഞെങ്കിലും പ്രതിയായ പതിനഞ്ചുവയസുകാരൻ മാസ്ക് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായിരുന്നില്ല. 

എന്നാൽ മോഷ്ടിച്ച വാഹനവുമായുള്ള പ്രതിയുടെ കറക്കം മറ്റ് നിരീക്ഷണ കാമറയിൽ കുടുങ്ങി. തുടർന്ന് താനൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പതിനഞ്ചുവയസുകാരൻ പിടിയിലായത്.  പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയെ പൊലീസ് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറി. കേസ് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി അറിയിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...