കോവിഡ് നെഗറ്റിവ് വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം: യുവാവ് പിടിയില്‍

covid-fake-certificate-2
SHARE

തിരുവനന്തപുരം പൊഴിയൂരില്‍ കോവിഡ് നെഗറ്റിവ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത കേസില്‍ എന്‍ജീയറിങ് ബിരുദധാരി പിടിയില്‍. പൊഴിയൂര്‍ സ്വദേശി പ്രതീഷ് എന്ന ഇപത്തിയെട്ടുകാരനാണ് പിടിയിലായത്. നൂറിലേറെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തെന്ന് പൊഴിയൂര്‍ പോലീസ് പറഞ്ഞു.

കോവിഡ് നെഗറ്റിവ് വ്യജ സര്‍ട്ടിഫിക്കറ്റുകള്‍  നിര്‍മിച്ച് വിതരണം ചെയ്യ്തെന്ന കേസിലാണ് എന്‍ജിനീയറിങ് ബിരുദധാരിയും ടെക്നോപാര്‍ക് മുന്‍ജീവനക്കാരുമായ  പ്രതീഷിനെ  പോലീസ് അറസ്റ്റു ചെയ്യ്തത്. പ്രതീഷിനെ സഹായിച്ച പൊഴിയൂര്‍ സ്വദേശിയായ സ്റ്റെഡിബോയി എന്നയാള്‍ക്കുവേണ്ടി അന്വേഷണം  ഊര്‍ജിതമാക്കി.  മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത്. 

പൊഴിയൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറുടെ വ്യജ സീലും ഒപ്പും ഉപയോഗിച്ച് നൂറിലേറെ പേര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതീഷിനെ നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...