പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും

popoular-05
SHARE

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ ഉടമകളായ അഞ്ചുപേരെയും ഒന്നിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്യും. പ്രതികളുടെ കസ്റ്റഡികാലാവധി തീര്‍ന്ന സാഹചര്യത്തില്‍ വീണ്ടും കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. പ്രതികള്‍ നടത്തിയ സാമ്പത്തീക ഇടപാടുകളക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. 

തട്ടിപ്പുകേസിലെ പ്രതിയും പോപ്പുലര്‍ ഫിനാന്‍സ് ഉടമയുമായ റോയ് ഡാനിയേല്‍ കൊട്ടാരക്കര ജയിലിലും, ഭാര്യ പ്രഭാതോമസ്, മക്കളായ റിനു, റീബ, റിയ എന്നിവര്‍ അട്ടക്കുളങ്ങര വനിതാജയിലിലുമാണ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇവരെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷനല്‍കും. തട്ടിപ്പിലൂടെ സമ്പാദിച്ച പണം എങ്ങോട്ടുമാറ്റി എന്നതിനെക്കുറിച്ച് പൊലീസിന് ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. ഇവരെ അഞ്ചുപേരെയും ഒന്നിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്യും. സാമ്പത്തീക തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. കേസ് സി.ബി.ഐ ഏറ്റെടുക്കുന്നതിനെക്കുറിച്ച് തീരുമാനം ആയിട്ടില്ല. അതെസമയം കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ആന്റോ ആന്റണി എം.പി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തുനല്‍കി.

MORE IN Kuttapathram
SHOW MORE
Loading...
Loading...