ഓൺലൈൻ പഠനത്തിന് ഫോണില്ല; 13കാരൻ കൊള്ളസംഘത്തിൽ ചേർന്നു; പിന്നീട്

boy-theft-arrest
SHARE

ഓൺലൈൻ പഠനത്തിന് ഫോൺ വാങ്ങാൻ മോഷണസംഘത്തിൽ ചേരേണ്ടി വന്ന 13വയസുകാരന് ഒടുവിൽ പൊലീസിന്റെ വക സമ്മാനം. ചെന്നൈയിൽ നിന്നാണ് വേറിട്ട ഈ സംഭവം. ചെന്നൈ നഗരത്തിലെ കോര്‍പ്പറേഷന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയും പഠിക്കാന്‍ മിടുക്കനുമായ 13കാരനാണ് സാഹചര്യം കൊണ്ട് മോഷണസംഘത്തിൽ എത്തിപ്പെട്ടത്. ഒടുവിൽ പൊലീസ് പിടിച്ചതോടെ അവൻ കഥ പറഞ്ഞു.

കുട്ടിയുടെ അച്ഛൻ ഒരു ബിസ്ക്കറ്റ് കമ്പനി തൊഴിലാളിയാണ്. അമ്മ വീട്ടുജോലികൾക്ക് പോകും. കോവിഡ് ആയതോടെ ക്ലാസുകളെല്ലാം ഓൺ‍ലൈനായി. വീട്ടിൽ സ്മാർട്ട് ഫോണുമില്ല. പഠിക്കാൻ വേറെ വഴിയൊന്നുമില്ലാതെ വന്നതോടെയാണ് സമീപത്തെ കുറച്ച് യുവാക്കൾ ഫോൺ വാങ്ങാൻ പണം തരാം, പക്ഷേ അവരുടെ സംഘത്തിൽ ചേരണമെന്ന് പറഞ്ഞ് കുട്ടിയെ സമീപിച്ചത്. അങ്ങനെ വേറെ വഴിയില്ലാതെ അവൻ മോഷണസംഘത്തിൽ ചേർന്നു.

പ്രായപൂർത്തിയാകാത്ത കുട്ടി ആയതുകൊണ്ട് പിടിക്കപ്പെട്ടാലും കുഴപ്പമില്ല എന്ന ധാരണയിലാണ് സംഘം 13കാരനെ ഒപ്പം കൂട്ടിയത്. ഒരു ലോറി ഡ്രൈവറുടെ ഫോൺ മോഷ്ടിക്കുമ്പോഴാണ് 13കാരൻ അടങ്ങുന്ന സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.വിശദമായ ചോദ്യം ചെയ്യലിൽ പൊലീസിനോട് 13കാരൻ തന്റെ അവസ്ഥ പറഞ്ഞു. ഇത് സത്യമാണെന്ന് തിരച്ചറിഞ്ഞതോടെ പഠനത്തിനുള്ള ഫോൺ പൊലീസുകാർ തന്നെ വാങ്ങി നൽകി 13കാരനെ വിട്ടയച്ചു. ഇനി മോഷ്്ടിക്കരുത്, പഠിച്ച് മിടുക്കനാവണം എന്ന ഉപദേശവും നൽകി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...