റംസിയയുടെ ആത്മഹത്യ: ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ramsi-probe
SHARE

പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നു പിൻമാറിയതിനെ തുടർന്ന് കൊല്ലം കൊട്ടിയത്ത് പെൺകുട്ടി ആത്മഹത്യ ചെയ്തതിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേസ് ഡയറി പഠിച്ച ശേഷം ഹാരിസിന്റെ  മാതാപിതാക്കളിൽ നിന്നു ഉൾപ്പടെ മൊഴിയെടുക്കാനാണ് തീരുമാനം. മരിച്ച റംസിയയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ലോങ് മാർച്ച് നടത്തി.

ജസ്റ്റിസ് ഫോർ റംസി കൂട്ടായ്മയുടെ നേത്യത്വത്തിലായിരുന്നു ലോങ് മാർച്ച്. പള്ളിമുക്കിൽ നിന്നാരംഭിച്ച പ്രകടനം കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിന് മുന്നിൽ സമാപിച്ചു.

ജില്ലാ ക്രൈം ബ്രാഞ്ച്  എ.സി.പിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘത്തിന് കൊട്ടിയം പൊലീസ് കേസ് ഡയറി കൈമാറി. റിമാൻഡിലുള്ള പ്രതി ഹാരിസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതിന് ശേഷമാകും പ്രതിയുടെ മാതാപിതാക്കൾ നിന്നു ഉൾപ്പടെ മൊഴി എടുക്കുക. കൊട്ടിയം സ്വദേശിനിയായ ഇരുപത്തിനാലുകാരി ഈ മാസം മൂന്നാം തീയതിയാണ് തൂങ്ങിമരിച്ചത്.

അസ്വഭാവിക മരണത്തിന് കേസെടുത്ത കൊട്ടിയം പൊലീസ് റംസിയയുമായി വിവാഹം നിശ്ചയിച്ചിരുന്ന ഹാരിസിനെ അറസ്റ്റു ചെയ്തു. കൊട്ടിയം,കണ്ണനെല്ലൂർ സി ഐമാരുടെ നേതൃത്വത്തിലുള്ള അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി ആക്ഷൻകൗൺസിൽ ഡിജിപിക്ക് പരാതി നൽകിയതിനെ തുടർന്നാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. മുൻകൂർ ജാമ്യം തേടിയുള്ള ഹാരിസിന്റെ അമ്മയുടെയും, സഹോദരന്റെ ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദിന്റെയും അപേക്ഷ ബുധനാഴ്ച്ച കോടതി പരിഗണിക്കും. 

MORE IN Kuttapathram
SHOW MORE
Loading...
Loading...