പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ

konni-murder-attempt
SHARE

കോന്നി: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം. പ്രതി പത്തനംതിട്ട കുലശേഖരപതി വൈക്കത്ത് വടക്കേതിൽ രാജേഷ് ജയനെ(28) പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: വ്യാഴാഴ്ച രാത്രി ഏഴരയോടെ പെൺകുട്ടിയുടെ വീട്ടുമുറ്റത്താണ് സംഭവം.

ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് ഇയാൾ വീട്ടിലെത്തുകയായിരുന്നു. വീട്ടുകാരുമായി വാക്കേറ്റമുണ്ടാകുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ പെൺകുട്ടിയുടെ ശരീരത്ത് ഒഴിക്കുകയും ലൈറ്റർ ഉപയോഗിച്ച് കത്തിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. പെൺകുട്ടിയുടെ പിതാവ് ലൈറ്റർ തട്ടിക്കളയുകയായിരുന്നു. ഇന്നലെ രാവിലെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈകിട്ട് 4ന് അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...