പൊലീസിനെ ആക്രമിച്ച പ്രതി തൂങ്ങിമരിച്ച നിലയിൽ; ഒട്ടേറെ കേസുകളിൽ പ്രതി

suicide-thiruvalla
SHARE

അയല്‍ക്കാരന്‍റെ വീടുതകര്‍ത്തകേസില്‍ അന്വേഷിച്ചെത്തിയ പൊലീസിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ച പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ലയ്ക്കടുത്ത് കോയിപ്രം കാഞ്ഞിരത്തറ വടക്കേതില്‍ സാബു ഡാനിയേല്‍ ആണ് മരിച്ചത്. ഇയാളുടെ ആക്രമണത്തില്‍ ഗ്രേഡ് എസ്ഐയ്ക്കും ഡ്രൈവര്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.

മരിച്ചനിലയില്‍ കണ്ടെത്തിയ സാബു ഡാനിയേലന്റെ പേരില്‍ 24 കേസുകളാണ് കോയിപ്രം സ്റ്റേഷനിലുള്ളത്.അയല്‍പക്കത്ത് വാടകയ്ക്കു താമസിക്കുന്ന ചാരങ്കാട്ട് ജോണ്‍സനെ ഇന്നലെ രാത്രി സാബു ഡാനിയേല്‍ വ‌ടിവാള്‍ കാണിച്ച്ഭീഷണിപ്പെടുത്തുകയും കല്ലെറിഞ്ഞു പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയെ പൊലീസുകാരെയാണ് സ്വന്തം വീടിന്റെ മുകളിലുള്ള ഓട് പൊളിച്ച് ഇയാള്‍ എറിഞ്ഞോടിച്ചത്. ആക്രമണത്തില്‍ ഗ്രേഡ് എസ്ഐ ഹുമയൂണ്‍, ഡ്രൈവര്‍ മോഹനന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഓടിമാറുന്നതിനിടയില്‍ വീണ് കോയിപ്രം സിഐ ജോഷിയ്ക്കും മുറിവേറ്റു. പരുക്കേറ്റവരെആശുപത്രിയിലെത്തിക്കാന്‍ പൊലീസ് പോയപ്പോള്‍ സാബുഡാനിയല്‍ വീണ്ടും ജോണ്‍സന്‍റെ വീട്ടിലെത്തി വീട് അടിച്ചു തകര്‍ത്തു.

സാബു ഡാനിയേലിനെ അന്വേഷിച്ച് രാവിലെ വീണ്ടുമെത്തിയപ്പോഴാണ് സ്വന്തം വീട്ടില്‍ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.  ഒറ്റയ്ക്കു താമസിച്ചിരുന്ന ഇയാള്‍ക്ക്അയല്‍ക്കാരുമായോബന്ധുക്കളുമായോ കാര്യമായസഹകരണമുണ്ടായിരുന്നില്ല.  പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക്മാറ്റി.

MORE IN Kuttapathram
SHOW MORE
Loading...
Loading...