പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ

pocso-karimkunnam
SHARE

ഇടുക്കി കരിങ്കുന്നത്ത് പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.  ഇടവെട്ടി സ്വദേശി മാളിയേക്കല്‍ വീട്ടില്‍ സിറാജാണ് പിടിയിലായത്. നിരവധി മോഷണക്കേസുകളിലും പ്രതിയാണ് പിടിയിലായ സിറാജ്.   

സെപ്റ്റംബര് 11-ന് നെടിയശാല-പുറപ്പുഴ റോഡിൽ വെച്ചാണ് ഇയാൾ പതിമൂന്നുകാരിയെ   ഉപദ്രവിക്കാൻ ശ്രമിച്ചത്. ട്യൂഷൻ കഴിഞ്ഞ് പെൺകുട്ടി റോഡരികിലൂടെ നടന്നുപോകുമ്പോൾ ബൈക്കിലെത്തിയ പ്രതി കടന്നു പിടിക്കുകയായിരുന്നു. കരിങ്കുന്നം പൊലീസ് പ്രദേശത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. നിരവധി മോഷണ  കേസുകളിലെ പ്രതിയായ സിറാജ് പകല്‍ മീന്‍വില്‍ക്കാന്‍ കറങ്ങിനടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കടന്നുപിടിച്ചത്. പോക്സോ ഉള്‍പ്പടെയുള്ള  വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തി. 

കോവിഡ് പരിശോധനയ്ക്ക് ശേഷം  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...