കടമുറിയില്‍ സൂക്ഷിച്ച 625 കിലോ ചന്ദനം പിടികൂടി: രണ്ടുപേർ അറസ്റ്റില്‍

sandalwood-1
SHARE

മലപ്പുറം മഞ്ചേരി പുല്ലാരക്കടുത്ത കടമുറിയില്‍ സൂക്ഷിച്ച 625 കിലോ ചന്ദനം പിടികൂടി. എക്സൈസ് സംഘം നടത്തിയ പരിശോധനക്കിടെ ചന്ദനം കണ്ടതോടെയാണ് വനം ഫ്ലയിങ് സ്ക്വാഡിന് കൈമാറിയത്.

    

പുല്ലാരക്കടുത്ത കൂടക്കരയിലെ ഒഴിഞ്ഞ കടമുറിയിലാണ് ചാക്കുകളില്‍ സൂക്ഷിച്ച 625 കിലോ ചന്ദനം കണ്ടെത്തിയത്. 20 ചാക്ക് ചന്ദനച്ചീളുകളും മുട്ടികളുമാണ് പിടികൂടിയത്. പരിസരത്തുണ്ടായിരുന്ന പുല്ലാര ഇല്ലിക്കത്തൊടി മൊയ്തീന്‍, മംഗലത്തൊടി മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ചന്ദനക്കളളന്‍മാരില്‍ നിന്ന് പല തവണകളായി ശേഖരിച്ചാണിതെന്നാണ് നിഗമനം. ഇരുവര്‍ക്കും ചന്ദനമാഫിയയുമായി ബന്ധമുളളതായി സംശയിക്കുന്നു.

കടമുറിയില്‍ സൂക്ഷിച്ച ചന്ദനം വില്‍ക്കാനുളള ശ്രമത്തിനിടയിലാണ് വിവരം പുറത്തായത്. മുറിയില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധനക്ക് എത്തിയത്. ചന്ദനമാണന്ന് കണ്ടെത്തിയതോടെ വനം ഫ്ലയിങ് സ്ക്വാഡിന് കൈമാറുകയായിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...