കോവിഡ് ബാധിച്ച പീഡനക്കേസ് പ്രതി നഴ്സിന്റെ ഫോണും കവർന്ന് മുങ്ങി

covid-patient
SHARE

കൊച്ചി: നെടുമ്പാശേരിയിൽ കോവിഡ് പോസിറ്റീവായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി നഴ്സിന്റെ മൊബൈൽ ഫോണുമായി കടന്നു കളഞ്ഞു. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് സംഭവം. പീഡനക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നതിനിടെയാണ് കുട്ടമ്പുഴ, മാമലക്കണ്ടം പാറയ്ക്കൽ വീട്ടിൽ മുത്തുരാമകൃഷണൻ കോവിഡ് പോസിറ്റീവ് ആയത്. തുടർന്ന് നെടുമ്പാശേരി സിയാൽ സിഎഫ്എൽടിസിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടമ്പുഴ പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

രക്ഷപെടുന്ന സമയത്ത് കാവി മുണ്ടും ചുവന്ന ഷർട്ടുമാണ് ധരിച്ചിരുന്നത്. മുടി നീട്ടി വളർത്തിയിട്ടുള്ള പ്രതിയെ കണ്ടെത്തിയാൽ പൊലീസിനെ അറിയിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ അങ്കമാലി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

MORE IN KUTTAPATHRAM
SHOW MORE
Loading...
Loading...