യുവാവ് സുഹൃത്തിന്റെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍; ദുരൂഹത

death-confusion
SHARE

തിരുവനന്തപുരം ആര്യങ്കോട് യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടതില്‍ ദുരൂഹതയെന്ന പരാതിയുമായി കുടുംബം. തിങ്കളാഴ്ച വൈകിട്ടോടെ കാണാതായ ഷാജിയെയാണ് ബുധനാഴ്ച വൈകിട്ടോടെ സുഹൃത്തിന്റെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചതിന് പിന്നാലെയാണ് ഷാജിയെ കാണാതായതെന്ന് പൊലീസ് സ്ഥിരീകരിച്ചു.  കിഴാറൂര്‍ സ്വദേശിയും 31 കാരനുമായ ഷാജിയെയാണ് വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള സുഹൃത്തിന്റെ പറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഷാജിയെ കാണാതാെയന്ന് ബന്ധുക്കള്‍ പറയുന്നു. അന്ന് രാത്രി 12 മണി വരെ ഫോണ്‍ ബെല്ല് അടിക്കുണ്ടാവയിരുന്നു. ചൊവ്വാഴ്ച്ച വെളുപ്പിന് 4 മണിക്ക് വിളിച്ചപ്പോള്‍ ഫോണ്‍സ്വിച്ച് ഒഫ് ആയിരുന്നു 

വിദേശത്ത് നിന്നെത്തി ക്വാറന്റീനിലിരുന്ന സുഹൃത്തിന്റെ വീട്ടിലെ മദ്യ സല്‍ക്കാരത്തില്‍ തിങ്കളാഴ്ച രാത്രി ഷാജി പങ്കെടുത്തെന്ന് ഉറപ്പായിട്ടുണ്ട്. സുഹൃത്ത് സുരേഷ് പൊലീസിന് മൊഴിയും നല്‍കി. മദ്യ സല്‍ക്കാരത്തില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായോ അല്ലങ്കില്‍ അതിന് ശേഷം ഷാജി എങ്ങോട്ട് പോയി എന്നത് കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. മദ്യ സല്‍ക്കാരത്തില്‍ പങ്കെടുത്തവരെ  ചോദ്യ ചെയ്യ്ത് വരികയാണ്. ഷാജിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണത്തില്‍ വ്യക്തതയാകുമെന്നും ആര്യങ്കോട് പൊലീസ് കരുതുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...