കുരിശടിക്ക് നേരെ ആക്രമണം; സാമൂഹികവിരുദ്ധരെന്ന് പൊലിസ്

Church-Attack-02
SHARE

തിരുവനന്തപുരം മഞ്ചവിളാകത്ത് കുരിശടിക്ക് നേരെ ആക്രമണം.  സെന്റ്. മേരീസ് കുരിശടിയുടെ ചില്ലുകളാണ് തകര്‍ത്ത നിലയില്‍ കണ്ടത്. സാമൂഹ്യവിരുദ്ധരാവാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  

നെയ്യാറ്റിന്‍കരയ്ക്കടുത്തുള്ള മഞ്ചവിളാകത്ത് നിന്ന് പെരുങ്കടവിളയ്ക്ക് പോകുന്ന വഴിയരുകിലാണ് കുരിശടിയുള്ളത്. സെന്റ്. തോമസ് മലങ്കര കത്തോലിക്കാ പള്ളിക്ക് കീഴിലെ കുരിശടിയാണിത്. ഇന്ന് രാവിലെ അഞ്ചരയോടെ കുരിശടിയിലെത്തിയവരാണ് ചില്ലുകള്‍ തകര്‍ന്ന നിലയില്‍ കണ്ടത്. ചില്ലുകള്‍ക്ക് നേരെയാണ് ആക്രമണം.

മാരായമുട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. അര്‍ധരാത്രിക്ക് ശേഷമാണ് ആക്രമണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. റോഡിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ നോക്കി പ്രതികളെ കണ്ടെത്താനാണ് തീരുമാനം.

MORE IN Kuttapathram
SHOW MORE
Loading...
Loading...