കാമുകൻ വിവാഹിതനായി; ജോലി സ്ഥലത്ത് നിന്നും വിളിച്ചിറക്കി ആസിഡൊഴിച്ച് കാമുകി

andhra-acid-attack
SHARE

മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ച മുൻ കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് കാമുകിയുടെ പ്രതികാരം. ആന്ധ്രാപ്രദേശിലെ കർനൂർ ജില്ലയിലാണ് സംഭവം. നാഗേന്ദ്ര എന്ന യുവാവിനാണ് കാമുകിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്.

മൂന്നുവർഷത്തിലേറെയായി നാഗേന്ദ്ര, സുപ്രിയ എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ ജാതിയുടെ പേരിൽ ഇരുവരുടെയും വീട്ടുകാർ ഈ വിവാഹത്തിന് സമ്മതിച്ചില്ല. ഇതോടെ ഇരുവരും പിരിയാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഒരു മാസം മുൻപ് നാഗേന്ദ്ര മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു. ഈ വിവരം സുപ്രിയ അറിഞ്ഞിരുന്നില്ല.

കാമുകന്റെ വിവാഹം കഴിഞ്ഞതോടെ ഇയാളെ ആക്രമിക്കാൻ യുവതി പദ്ധതിയിട്ടിരുന്നു. പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് യുവതി ആസിഡൊഴിക്കാൻ തീരുമാനിച്ചത്. യുവാവ് ജോലി ചെയ്യുന്ന കടയിൽ നിന്നും വിളിച്ചിറക്കിയ ശേഷം മുഖത്ത് ആസിഡൊഴിക്കുകയായിരുന്നു. യുവാവിന്റെ പരാതിയിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രണയം അവസാനിപ്പിച്ച് പിരിഞ്ഞപ്പോൾ യുവതി ആവശ്യപ്പെട്ട പണം നൽകിയിരുന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...