അരിമ്പൂരില്‍ വീടു കയറി അക്രമം; വയോധിക ദമ്പതികള്‍ക്കു പരുക്ക്

violence-in-arimpur
SHARE

തൃശൂര്‍ അരിമ്പൂരില്‍ വീടു കയറി അക്രമം. വയോധിക ദമ്പതികള്‍ക്കു പരുക്കേറ്റു. അക്രമികളെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു ആക്രമണം. ഒരു സംഘം വീടിനകത്തും പുറത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വയോധിക ദമ്പതികളായ സ്റ്റാന്‍ലിന്‍, വാസന്തി എന്നിവര്‍ക്കാണ് പരുക്കേറ്റത്. വീട്ടുസാമഗ്രികള്‍ തല്ലിതകര്‍ത്തു. 

വീട്ടുമുറ്റത്തെ ചെടിച്ചട്ടികളും തല്ലുടച്ചു. ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ചു. വീട്ടിലുണ്ടായിരുന്ന യുവാക്കളെ ആക്രമിക്കാന്‍ പദ്ധതിയിട്ടാണ് അക്രമി സംഘം എത്തിയത്. അന്തിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ലഹരിമരുന്നു സംഘമാണ് അക്രമം നടത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...