യുവതിയെ പീഡിപ്പിച്ച കേസ്; കര്‍ഷക സമിതി നേതാവ് പൊലീസ് പിടിയിൽ

joby-kaipongal-arrested-in-
SHARE

തൃശൂരിലെ മലയോര കര്‍ഷക സമിതി നേതാവ് ജോബി കൈപ്പാങ്ങലിനെ യുവതിയെ പീഢിപ്പിച്ച േകസില്‍ അറസ്റ്റ് ചെയ്തു. ട്രാവല്‍ ഏജന്‍സിയില്‍ ജോലി നല്‍കിയ ശേഷം ഇറ്റലിയിലേക്ക് കൊണ്ടുപോയി യുവതിയെ പീഢിപ്പിച്ചെന്നാണ് പരാതി. 

ക്വാറി വിരുദ്ധ സമരത്തിലൂടേയും മലയോര കര്‍ഷക സമരത്തിലൂടേയും നേതാവായ പേരെടുത്തയാളാണ് ജോബി കൈപ്പാങ്ങല്‍. തൃശൂര്‍ കൊഴുക്കുള്ളി സ്വദേശിയാണ്. ഇരുപത്തിനാലുകാരിയായ യുവതിയെ ട്രാവല്‍ ഏജന്‍സിയില്‍ ജോലിയ്ക്കെടുത്തിരുന്നു. പിന്നീട്, ഇറ്റലിയില്‍ ടൂര്‍ ഗ്രൂപ്പിനൊപ്പം പറഞ്ഞുവിട്ടു. ഈ സമയത്ത് ഇറ്റലിയില്‍ എത്തിയ ജോബി യുവതിയെ പീഢിപ്പിച്ചെന്നാണ് പരാതി. മാത്രവുമല്ല, മുപ്പത്തിനാലു പവന്റെ ആഭരണങ്ങളും തട്ടിയെടുത്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതുപ്രകാരം തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജോബിയെ റിമാന്‍ഡ് ചെയ്തു. 

ആദ്യ രണ്ടു വിവാഹങ്ങള്‍ മറച്ചുവച്ച്  സൗഹൃദം സ്ഥാപിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. മാനഭംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിട്ടുള്ളത്. നഗ്നചിത്രങ്ങള്‍ കാട്ടി യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ജോബിയുടെ ഉടമസ്ഥതയിലുള്ള സിട്രസ് ഹോളിഡേ സ്ഥാപനം പൊലീസ് റെയ്ഡ് ചെയ്ത് അടച്ചുപൂട്ടി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...