ആഡംബര ബൈക്കില്‍ കഞ്ചാവ് വിൽപന; 2 ലക്ഷം ലാഭം; 2 പേർ പിടിയിൽ

ganja-sale-on-luxuary-bike-
SHARE

തൃശൂര്‍ വടക്കാഞ്ചേരിയില്‍ ആഡംബര ബൈക്കില്‍ രണ്ടു കിലോ കഞ്ചാവുമായി പോയ രണ്ടു യുവാക്കളെ എക്സൈസ് പിടികൂടി. കൊല്ലത്തും വടക്കാഞ്ചേരിയിലും ചില്ലറയായി വില്‍ക്കാനായിരുന്നു പദ്ധതി. കൊല്ലം കൊട്ടിയം സ്വദേശി സായിദ്, വടക്കാഞ്ചേരി കല്ലംപാറ സ്വദേശി ഗിേജഷ് എന്നിവരാണ് ക‍ഞ്ചാവുമായി പിടിയിലായത്. സായിദിന് ഇരുപതും ഗിജേഷിന് ഇരുപത്തിമൂന്നും വയസാണ്. ചേലക്കരയില്‍ നിന്നാണ് ഇവര്‍ ക‍ഞ്ചാവു വാങ്ങിയത്. 

ചില്ലറ വില്‍പനയ്ക്കായി ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു എക്സൈസിന്റെ വലയിലായത്. 45,000 രൂപയ്ക്കാണ് കഞ്ചാവു വാങ്ങിയത്. ചെറിയ പൊതികളിലായി വില്‍ക്കുമ്പോള്‍ ലാഭം രണ്ടു ലക്ഷം രൂപയാണ്.

ലോക്ഡൗണില്‍ വാഹന പരിശോധന കുറഞ്ഞതിനാല്‍ ബൈക്കുകളില്‍ കഞ്ചാവ് കടത്തുന്നത് വ്യാപകമാണ്. ഓണത്തിന് മുന്നോടിയായി ലഹരി വില്‍പന തകൃതിയാകാന്‍ സാധ്യതയുള്ളതിനാല്‍ എക്സൈസ് ജാഗ്രതയിലാണ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...