‘ഓട്ടോക്കാരനെ ചതിച്ചില്ല; അമ്മ മരിച്ചെന്ന് പറഞ്ഞില്ല’; വിചിത്ര വാദം, വി‍ഡിയോ

nishanth-revath-02
SHARE

തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഓട്ടം വിളിച്ച് പണം നല്‍കാതെ ഡ്രൈവറെ പറ്റിച്ചത് പാറശാല ഉദിയന്‍കുളങ്ങര സ്വദേശി നിശാന്ത്. എന്നാല്‍ അമ്മ മരിച്ചെന്ന് പറഞ്ഞിട്ടില്ലെന്നും മൊബൈല്‍ വിറ്റ് പണം നല്‍കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ മടങ്ങിയതിനാലാണ് പണം കൊടുക്കാന്‍ സാധിക്കാത്തതെന്നുമാണ് നിശാന്ത് പറയുന്നത്. നിശാന്തിന്റേത് വിചിത്രവാദമെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായിട്ടും പിടികൂടാന്‍ പൊലീസ് തയാറായിട്ടില്ല.

ഓട്ടോ ഡ്രൈവറായ തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി രേവത് ബാബുവിനെ കബളിപ്പിച്ചയാള്‍ ഇതാണ്. ഉദിയന്‍കുളങ്ങര സ്വദേശിയും ഒന്ന് രണ്ട് സിനിമകളിലൊക്കെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായ നിശാന്ത്. അമ്മ മരിച്ചു, അവസാനമായി ഒരു നോക്കുകാണാന്‍ തിരുവനന്തപുരത്തെത്തിക്കണമെന്ന് പറഞ്ഞ് ഓട്ടം വിളിച്ചെന്നും തിരുവനന്തപുരത്തെത്തിയപ്പോള്‍ പണം നല്‍കാതെ മുങ്ങിയെന്നുമാണ് ഡ്രൈവറുടെ പരാതി. എന്നാല്‍ അങ്ങിനെയൊന്നും പറഞ്ഞിട്ടില്ലെന്നാണ് നിശാന്ത് വാദിക്കുന്നത്.

തിരുവനന്തപുരത്തെത്തിയ ശേഷം ഏഴായിരം രൂപയ്ക്ക് മൊബൈല്‍ വിറ്റു. പണവുമായി തിരികെ വന്നപ്പോള്‍ ഓട്ടോക്കാരനെ കണ്ടില്ലെന്നും പറയുന്നു. തൃശൂരില്‍ നിന്ന് തിരുവനന്തപുരം വരെ ഓട്ടോയില്‍ വരാനുണ്ടായ സാഹചര്യം മുതല്‍ വഴിയില്‍ കണ്ടയാള്‍ക്ക് ഏഴായിരം രൂപയ്ക്ക് മൊബൈല്‍ വിറ്റൂ എന്നത് വരെ, നിശാന്ത് പറയുന്ന പലവാദങ്ങളും നുണയെന്ന് തോന്നിപ്പിക്കുന്നവയാണ്. പക്ഷെ നിശാന്ത് വീട്ടിലിങ്ങിനെ ഇരുന്നിട്ടും പരാതി അന്വേഷിക്കാന്‍ പോലും തമ്പാനൂര്‍ പൊലീസ് തയാറാകുന്നില്ല.

MORE IN Kuttapathram
SHOW MORE
Loading...
Loading...