കണ്ണൂർ വിമാനത്താവളത്തിൽ 50 ലക്ഷത്തിന്റെ സ്വർണം പിടികൂടി; 2 പേർ അറസ്റ്റിൽ

kannur-gold-04
SHARE

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അമ്പത് ലക്ഷത്തിന്റെ സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ ഫ്ലൈദുബായ് വിമാനത്തിലെ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കാസർകോട് സ്വദേശികളായ ഹംസ, മിഷാബ് എന്നിവർ കസ്റ്റംസിന്റെ പിടിയിലായി. 932 ഗ്രാം സ്വർണം ട്രോളി ബാഗിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വികാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...