കഞ്ചാവ്: പൊതി തട്ടിപ്പറിച്ചോടി അമ്മ; പ്രതിയുടെ അഭിനയവും പാളി

alappuzha-gunja.jpg.image.845.440
SHARE

കാറിൽ 7 കിലോ കഞ്ചാവ് കടത്തിയ സംഭവത്തിൽ പൊലീസ് പിടികൂടുമെന്നായപ്പോൾ തളർന്നു വീണ പ്രതി സോനുവിന്റെ അഭിനയത്തിൽ വീഴാതെ പൊലീസ്. മറ്റൊരു പ്രതി സിജിന്റെ അമ്മയുടെ പേരിലുള്ള  കാറിന്റെ ഡിക്കിയിൽ നിന്നു കണ്ടെടുത്ത പൊതികൾ അഴിച്ചു പരിശോധിക്കുന്നതിനിടെ സോനുവിന്റെ അമ്മ പൊതി തട്ടിപ്പറിച്ചു വീടിനുള്ളിലേക്കു പോയി അകത്തുവച്ചു പരിശോധിക്കാൻ പൊലീസിനോടു ആവശ്യപ്പെട്ടു. ഇതിനിടെ തളർന്നു വീണ സോനുവിനെ എഴുന്നേൽപ്പിച്ച പൊലീസ് ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ അച്ഛൻ തടഞ്ഞു. അച്ഛനെ ബലം പ്രയോഗിച്ചു മാറ്റിയ ശേഷമാണു സോനുവിനെ ആശുപത്രിയിൽ കൊണ്ടുപോയി ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഉറപ്പാക്കിയത്.

ആദ്യമാണ്, അബദ്ധം പറ്റി

ആദ്യമായാണു കഞ്ചാവ് കടത്തിയതെന്നും അബദ്ധം സംഭവിച്ചതാണെന്നും അറസ്റ്റിലായ സോനുവും സിജിനും പൊലീസിനു മൊഴി നൽകിയെങ്കിലും അതു മുഖലവിലക്ക് എടുക്കാതെയാണു പൊലീസ് അന്വേഷണം നടത്തുന്നത്. കഞ്ചാവ് ആദ്യമായി കടത്തുന്നവർ 7 കിലോ ഒരുമിച്ചു കൊണ്ടുവരില്ലെന്നും അറസ്റ്റിലായവർ കാരിയേഴ്സ് ആണെങ്കിൽ കഞ്ചാവ് മാഫിയ ഇത്രയധികം കഞ്ചാവ് ആദ്യഘട്ടത്തിൽ നൽകുകയില്ലെന്നും സിഐ ബി.വിനോദ്കുമാർ പറഞ്ഞു. വലിയ ടൂറിസ്റ്റ് ബാഗിനുളളിൽ 2 പൊതികളായാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതിൽ ഒരു പൊതി പൊട്ടിച്ച നിലയിലാണു കാണപ്പെട്ടത്. അതിനാൽ സാധനം ലഭിച്ചപ്പോൾ കഞ്ചാവ് തന്നെയാണെന്ന് ഉറപ്പിക്കുന്നതിനു  പൊട്ടിച്ചതാണെന്നാണു പൊലീസിന്റെ നിഗമനം. അതിനിടെ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാർ ആവശ്യപ്പെട്ടു സോനു എത്തുകയായിരുന്നെന്നു സിജിന്റെ അമ്മ സൂചിപ്പിച്ചതായി നാട്ടുകാർ പറയുന്നു.

കൊച്ചിയിൽ വാടകയ്ക്ക് ഫ്ലാറ്റ്

പിടിയിലായ സോനു ബിടെക് ബിരുദം നേടിയ ശേഷം കൊച്ചിയിൽ ജോലി ചെയ്തിരുന്നു. ഇക്കാലയളവിലെ പരിചയത്തിലാണു കഞ്ചാവ് സംഘങ്ങളുമായി ബന്ധപ്പെട്ടതെന്നാണു പൊലീസിനു ലഭിച്ച വിവരം. സോനുവിനു കൊച്ചിയിൽ വാടകയ്ക്ക് ഫ്ലാറ്റ് ഉണ്ടായിരുന്നു. കഞ്ചാവ് വിപണത്തിനാണു കൊച്ചിയിലെ ജോലി ഉപേക്ഷിച്ചിട്ടും  ഫ്ലാറ്റ് ഒഴിയാഞ്ഞതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമ്പോൾ മാത്രമേ കാര്യങ്ങൾ ചുരുളഴിയൂ എന്നാണു പൊലീസിന്റെ നിലപാട്.

ആംബുലൻസും കഞ്ചാവ് കടത്തിന് ?

കഞ്ചാവ് കടത്തിന് ആംബുലൻസ് മറയാക്കിയതായി പൊലീസിന്റെ നിഗമനം. കൊച്ചിയിലെ ജോലി ഉപേക്ഷിച്ചു കായംകുളത്ത് സ്വകാര്യ ആംബുലൻസ് ഓടിച്ചിരുന്ന സോനു തന്റെ എറണാകുളം ബന്ധം ഉപയോഗിച്ചു കഞ്ചാവ് ആംബുലൻസിൽ കടത്തിയിട്ടുണ്ടെന്നു പൊലീസ് കരുതുന്നത്. കായംകുളത്ത് നൽകുന്നതിനായിരുന്നു പൊതികൾ ലഭിച്ചതെന്നു സോനു പറയുന്നതിനാൽ കായംകുളം കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം വ്യാപിപ്പിക്കും. ലോക്ഡൗൺ കാലയളവിൽ ആംബുലൻസിന്റെ യാത്ര സംബന്ധിച്ച രേഖകൾ സ്വകാര്യ സ്ഥാപനത്തിൽ നിന്നു ശേഖരിച്ചു പരിശോധിക്കും. ബിടെക് ബിരുദധാരിയായ സോനു നാട്ടുകാർക്കു ആംബുലൻസ്, ടാക്സി ഡ്രൈവർ. കൊയ്പ്പള്ളികാരാണ്മ സ്വദേശിയായ സോനു ചില ദിവസങ്ങളിൽ ആംബുലൻസിലും റജിസ്ട്രേഷൻ നടത്താത്ത കാറിലും വീട്ടിൽ എത്താറുണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു. പുതിയ കാറുമായെത്തിയപ്പോൾ ടാക്സി ഓടാൻ   വാങ്ങിയതാണെന്നു നാട്ടിൽ പറ‍ഞ്ഞത്.

രഹസ്യ സന്ദേശത്തെ തുടർന്നു വാഹന പരിശോധന

പ്രതികളെ പിടികൂടാൻ ഇടയായതു ജില്ലാ പൊലീസ് മേധാവി പി.എസ്.സാബുവിനു ലഭിച്ച രഹസ്യ സന്ദേശം. കൊച്ചിയിൽ നിന്നു മാവേലിക്കര റജിസ്ട്രേഷനിലുള്ള ആഡംബര കാറിൽ കഞ്ചാവുമായി യുവാക്കൾ എത്തുന്നെന്ന സന്ദേശത്തെ തുടർന്നാണു മാവേലിക്കര മേഖലയിൽ പൊലീസ് വാഹന പരിശോധന കർശനമാക്കിയത്. വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിർത്താകെ അമിതവേഗത്തിൽ കാർ ഓടിച്ചു പോകുകയായിരുന്നു. ചെട്ടികുളങ്ങര എത്തിയപ്പോൾ ഇടവഴിയിലേക്കു തിരിഞ്ഞു പൊലീസിനെ വെട്ടിച്ച സംഘം രക്ഷപ്പെട്ടെന്നു കരുതിയാണു വീട്ടുമുറ്റത്തു വാഹനം കയറ്റിയിട്ടത്. പിന്തുടർന്നെത്തിയ പൊലീസ് വീട്ടുമുറ്റത്തു കാർ കിടക്കുന്നതു കണ്ടാണു പ്രതികളെ കുടുക്കുകയായിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...