പട്ടാപകൽ സൂപ്പർമാർക്കറ്റ് ഉടമയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ രക്ഷപ്പെട്ടു

chennai-attack-01
SHARE

ചെന്നൈയിൽ പട്ടാപകൽ സൂപ്പർമാർക്കറ്റ് ഉടമയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം . കിൽപോക് അയനാവരത്താണ് കോൺഗ്രസ് പ്രാദേശിക നേതാവ് കൂടിയായ വ്യാപാരിക്കു നേരെ ആക്രമമുണ്ടായത്.

ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് ആക്രമണം. തിരക്കേറിയ അയനാവരം ഗോപീകൃഷ്ണ തിയേറ്ററിന് സമീപം സൂപ്പർ മാർക്ക് നടത്തുന്ന ശരവണൻ എന്നയാളാണ് ആക്രമിക്കപ്പെട്ടത്. കടയിലേക്ക് സാധനങ്ങൾ ഇറക്കുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ മറപിടിച്ചെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പിറകിൽ വെട്ടേറ്റങ്കിലും അക്രമികളെ തള്ളി മാറ്റി ശരവണൻ കടയിലേക്ക് ഓടി കയറി. തൊട്ടുപിറകെ അക്രമികളും രക്ഷപ്പെട്ടു.

കിൽ പോക് പോലിസ്  കേസെടുത്ത് അന്വേഷണം തുടങ്ങി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കാൻ തുടങ്ങിയതോടെ നഗരത്തിൽ അക്രമങ്ങളും പിടിച്ചു പറിയും വർധിക്കുന്നുവെന്നാണ് കണക്ക്. ലോക്ക് ഡൗണിനെ തൊഴിൽരഹിതരായ യുവാക്കളാണ് കുറ്റകൃത്യങ്ങളിൽ ഏറെയും ചെയ്യുന്നതും പൊലിസ് പറയുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...