ത്രിവേണി സൂപ്പർമാർക്കറ്റിൽ വൻതട്ടിപ്പ്; 6 ജീവനക്കാരെ ജോലിയിൽനിന്ന് മാറ്റി

thiveni-02
SHARE

ലോക്ഡൗണിൽ സ്റ്റോക്കെടുപ്പ് നിലച്ചത് മുതലാക്കി തൊടുപുഴയിലെ ത്രിവേണി സൂപ്പർമാർക്കറ്റിൽ വൻതട്ടിപ്പ്. കൺസ്യൂമർഫെഡിന് കീഴിൽ പ്രവർത്തിക്കുന്ന ത്രിവേണി സൂപ്പർ മാർക്കറ്റിൽ 4 ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. തുടർന്ന് 6 ജീവനക്കാരെ ജോലിയിൽനിന്ന് മാറ്റി

10 മാസത്തിനിടെയാണ് സൂപ്പർമാർക്കറ്റിൽ 4 ലക്ഷം രൂപയുടെ തട്ടിപ്പ് ജീവനക്കാർ നടത്തിയത്. രണ്ട് ദിവസം മുമ്പ് കൺസ്യൂമർഫെഡിന്റെ വിജിലൻസ് വിഭാഗം നടത്തിയ  സ്റ്റോക്ക് പരിശോധനയില്‍ സാധനങ്ങളുടെ  വലിയ തോതിലുള്ള കുറവ് കണ്ടെത്തി. അരി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങളുടെ അളവിലാണ് വലിയ വ്യത്യാസം കണ്ടെത്തിയത്. തുടർന്ന് മാനേജരടക്കം 6 ജീവനക്കാരോടും താൽകാലികമായി ജോലിയിൽ നിന്ന് മാറി നിൽക്കാൻ  ആവശ്യപ്പെടുകയായിരുന്നു. രണ്ട് സ്ഥിരം ജീവനക്കാരടക്കം 10 പേരാണ് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നത്. എന്നാല്‍ അഴിമതി നടത്തിയിട്ടില്ലെന്നും, അന്വേഷണത്തില്‍ ഇത് വ്യക്തമാകുമെന്നും കുറ്റാരോപിതരായ ജീവനക്കാര്‍ പറയുന്നു.

കൺസ്യൂമർഫെഡിന്റെ എറണാകുളം ഓഫിസിൽനിന്നും വിജിലൻസ് സംഘം തൊടുപുഴയിലെത്തി പരിശോധന നടത്തുകയും. ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.  ഇതിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതൽ നടപടികളിലേയ്ക്ക് കടക്കും.

MORE IN Kuttapathram
SHOW MORE
Loading...
Loading...