അക്ഷയ സെന്ററിലെ ലാപ്ടോപ്പ് കവർച്ച; മൂന്ന് പേർ പിടിയിൽ

akshaya-center-theft-1
SHARE

മലപ്പുറം വണ്ടൂര്‍ ചെറുകോട് അക്ഷയ സെന്ററിന്റെ പൂട്ട്‌ പൊളിച്ച് അഞ്ച് ലാപ്പ്ടോപ്പുകൾ കവർന്ന സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.

ചൊവ്വാഴ്ച രാത്രിയാണ് അക്ഷയ സെന്ററിന്റെ പൂട്ട് പൊളിച്ച് അഞ്ച് ലാപ്പ്ടോപ്പുകളും മേശയിലുണ്ടായിരുന്ന ആയിരം രൂപയും കവർന്നത്. തുടർന്ന് കടയിലെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് അപരിചിതമായ ബൈക്ക് ശ്രദ്ധയിൽപ്പെട്ടത്. ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രധാന പ്രതി വേങ്ങര സ്വദേശി വേരേങ്ങൽ സമീർ പിടിയിലാകുന്നത്. പൊലീസ് പ്രതിയ കുടുതൽ ചേദ്യം ചെയ്തതിൽ നിന്നാണ് കൂട്ടുപ്രതികളായ കോട്ടക്കല്‍ പുത്തനത്താണി സ്വദേശി കുന്നത്തുവളപ്പിൽ ഷമീർ, പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി ചാത്തോലി മുഹമ്മദ് ജാസിർ എന്നിവർ പിടിയിലായത്. 

പാണ്ടിക്കാട്ടെ വാടക വീട്ടിൽ നിന്ന് 4 ലാപ്പ്ടോപ്പുകളും  പെരിന്തൽമണ്ണയിലെ ഒരു കടയിൽ വിൽപ്പന നടത്തിയ മറ്റൊരു ലാപ്പ്ടോപ്പും കണ്ടെടുത്തിട്ടുണ്ട്. ഒന്നര മാസം മുമ്പ് മോഷണകേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പുത്തനത്താണി സ്വദേശി ഷമീർ സുഹൃത്തുക്കളായ ജാസിർ, സമീർ എന്നിവരുമായി ചേർന്ന് പുതിയ മോഷണത്തിന്  പദ്ധതിയിടുകയായിരുന്നു. തുടർന്ന് പകൽ അക്ഷയ സെന്ററിനു സമീപം നിരീക്ഷണം നടത്തിയ ശേഷം രാത്രി ആയുധങ്ങളുമായി എത്തി മോഷണം നടത്തുകയായിരുന്നു. പ്രതികൾ മുമ്പും മോഷണ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.  പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...