ബൈക്ക് മോഷണ സംഘത്തിലെ നാല് പേർ പിടിയിൽ; 9 ബൈക്ക് കണ്ടെടുത്തു

bike-theft-2
SHARE

ബൈക്ക് മോഷണ സംഘത്തിലെ നാല് പേരെ പാലക്കാട് ശ്രീകൃഷ്ണപുരം പോലീസ് പിടികൂടി. പാലക്കാട്,തൃശ്ശൂര്‍ ജില്ലകളില്‍ നിന്നും മോഷ്ടിച്ച ഒമ്പത് ബൈക്കുകളും കണ്ടെടുത്തു. ഷൊര്‍ണൂര്‍ കൈലിയാട് സ്വദേശികളായ മാമ്പറ്റപടി കെ രാജീവ്, കാര്‍ത്തോടി വീട്ടില്‍ ജിവീഷ്, കുറുമങ്ങാട്ടു പടി വീട്ടില്‍ ശരത്ത് ലാല്‍, ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം കൂരിക്കാട്ടില്‍ വീട്ടില്‍ സ്വാലിഹ് എന്നിവരാണ് പിടിയിലായത്. മോഷ്ടിക്കുന്ന ബൈക്കുകളുടെ നമ്പര്‍ മാറ്റുകയും പിന്നീട് എന്‍ജിന്‍ നമ്പറും ചെയ്‌സ് നമ്പറും മാറ്റിയ ശേഷം വില്‍ക്കുന്നതാണ് പ്രതികളുടെ രീതിയെന്നും കേസില്‍ കൂടുതല്‍ പ്രതികളുള്ളതായും അന്വേഷണം തുടരുന്നതായും പോലീസ് അറിയിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...