മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന്പേര്‍ക്ക് ഭക്ഷ്യവിഷബാധ; അന്വേഷണം

poisonchokad-01
SHARE

മലപ്പുറം ചോക്കാട് മമ്പാട്ടുമൂലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായ  സംഭവത്തിൽ പൊലീസ് കെസെടുത്ത് അന്വേഷണമാരംഭിച്ചു. ഫോറൻസിക് വിഭാഗവും സംഭവം നടന്ന വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. 

മമ്പാട്ടുമൂലയിലെ പട്ടത്തു മണി, പേരമക്കളായ 18 വയസുകാരന്‍ രാഹുൽ, 16 വയസുകാരന്‍ ശ്രീരാഗ് എന്നിവർക്കാണ് ബുധനാഴ്ച രാവിലെ കഴിച്ച ഭക്ഷണത്തിലൂടെ വിഷബാധയേറ്റത്. ഉടൻ തന്നെ മൂവരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികില്‍സ ആരംഭിച്ചു. മൂവരും അപകടനില തരണം ചെയ്തിട്ടുണ്ട്. ഭ‌ക്ഷണത്തില്‍ വിഷം കലര്‍ന്നതില്‍ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിലാണ് കാളികാവ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. 

വീട്ടിൽ നടന്ന പരിശോധനയിൽ വിഷമെന്ന് തോന്നിപ്പിക്കുന്ന വസ്തു പൊലീസും  ഫോറൻസിക് വിഭാഗവും കണ്ടെടുത്തു. ബുധനാഴ്ച രാവിലെ ഭക്ഷണം കഴിച്ച ഉടനെ തലവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. അയൽക്കാരാണ് സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിച്ച

MORE IN Kuttapathram
SHOW MORE
Loading...
Loading...