കോഴിക്കോട് പന്തീരാങ്കാവ് വീണ്ടും ബ്ലാക്മാന്‍ ഭീതിയില്‍; 6 വീടുകൾക്ക് നേരെ ആക്രമണം

black-man-1
SHARE

കോഴിക്കോട് പന്തീരാങ്കാവ് മേഖല വീണ്ടും ബ്ലാക്മാന്‍ ഭീതിയില്‍. രാത്രികാലങ്ങളില്‍ വീടിന്റെ ചില്ലെറിഞ്ഞ് തകര്‍ക്കുകയും വാതിലില്‍ മുട്ടി ഓടിമറയുന്നതും പതിവായി. ഒരാഴ്ചയ്ക്കിെട ആറ് വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. പുത്തൂര്‍മഠം സ്വദേശി സന്തോഷ് ആറ് തവണയാണ് വീടിന്റെ ജനല്‍ ചില്ല് മാറ്റിയിട്ടത്. അഞ്ജാതനെ പിടികൂടാന്‍ രാത്രികാലങ്ങളില്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനാകുന്നില്ല. പന്തീരാങ്കാവ് പൊലീസ് അന്വേഷണം തുടങ്ങി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...