നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പോരടിച്ച് അമ്മ; വിഡിയോ

mother-delhi
SHARE

നാലുവയസുകാരി മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘത്തെ ധീരമായി നേരിട്ട് അമ്മ. ഡൽഹിയിലാണ് സംഭവം. വീട്ടിലെത്തിയ രണ്ടു യുവാക്കൾ അമ്മയോട് വെള്ളം ചോദിച്ചു. വെള്ളം എടുക്കാൻ അമ്മ പോകുമ്പോൾ അവിടെ ഉണ്ടായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ യുവാക്കൾ ശ്രമിക്കുകയായിരുന്നു.കുട്ടി നിലവിളിച്ചതോടെ അമ്മ ഓടിയെത്തി.

കരയുന്ന കുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് അമ്മ എത്തുന്നത്. ഉടൻ തന്നെ യുവാക്കളെ അമ്മ നേരിടുകയും ബൈക്കിൽ നിന്നും കുട്ടിയെ വലിച്ചുതാഴെയിടുകയും ചെയ്തു. പ്രതികൾ രക്ഷപ്പെടാതിരിക്കാൻ ഒരു കൈകൊണ്ട് ബൈക്ക് പിടിച്ചുവയ്ക്കുകയും ചെയ്തു. ഇതിനിടെ സഹായിക്കാനായി അയൽവാസിയും രംഗത്തെത്തി. ഇടുങ്ങിയ റോഡിൽ തന്റെ സ്കൂട്ടർ കുറുകെ എടുത്തുവച്ച് ബൈക്ക് തടയാനും അയൽവാസി ശ്രമിച്ചു. ബൈക്കിൽ ഉണ്ടായിരുന്ന ഒരാളെ തള്ളി താഴെയിട്ട അയൽവാസി പിന്നാലെ ഓടിയെത്തിയ രണ്ടാമനെയും കീഴ്പ്പെടുത്താൻ ശ്രമിച്ചു. എന്നാൽ രണ്ടു പേരും ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഓടി രക്ഷപ്പെടുന്നതിനിടെ വഴിയിൽ ഉപേക്ഷിച്ച ബൈക്ക്, ബാഗ് എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പിന്നീട് പ്രതികളെ പൊലീസ് പിടികൂടി. കുട്ടിയുടെ അച്ഛന്റെ അനുജനാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുട്ടിയെ മോചിപ്പിക്കാൻ 35 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു ഉദ്ദേശ്യമെന്നും പൊലീസ് പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...