റെയില്‍വേ ജീവനക്കാര്‍ക്ക് നേരെ പെട്രോള്‍ ബോംബേറ്; ആര്‍ക്കും പരുക്കില്ല

attack
SHARE

കോഴിക്കോട് ചെറുവണ്ണൂരില്‍ റെയില്‍വേ ജീവനക്കാര്‍ക്ക് നേരെ ലഹരിമാഫിയ സംഘാംഗത്തിന്‍റെ പെട്രോള്‍ ബോംബേറ്. ആര്‍ക്കും പരുക്കില്ല. റെയില്‍പ്പാളത്തിന് കേടുപാടുകള്‍ സംഭവിച്ചു. ആര്‍പിഎഫും പൊലിസും സ്ഥലത്തെത്തി പരിശോധന നടത്തി.  

റെയില്‍പ്പാളത്തിലിരുന്ന് അറ്റകുറ്റപ്പണി ചെയ്യുകയായിരുന്ന ഏഴംഗ ജീവനക്കാര്‍ക്ക് നേരെയാണ് ബോംബേറ് ഉണ്ടായത്. പാളത്തിന്‍റെ ഒരു ക്ലിപ്പ് ഇളകിപ്പോയി. പെട്രോള്‍ ബോംബിന്‍റെ അവശിഷ്ടം ട്രാക്കില്‍ ചിതറികിടക്കുന്നു. 

ആക്രമണത്തിന് പിന്നില്‍ ലഹരിമാഫിയ സംഘമാണെന്ന് ജീവനക്കാര്‍ തിരിച്ചറിയാന്‍ കാരണമിതാണ്.  ആര്‍പിഎഫും പൊലിസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പ്രതിയെതിരിച്ചറിഞ്ഞുവെന്ന് അന്വേഷണസംഘം അറിയിച്ചു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...